Kerala

സ്കൂട്ടറിൽ പോവുകയായിരുന്ന യുവതിയെ ഇടിച്ചു വീഴ്ത്തി ലൈംഗികമായി ​പീഡിപ്പിക്കാൻ ശ്രമം; പോക്സോ കേസ് പ്രതി അറസ്റ്റിൽ

സ്കൂട്ടറിൽ പോവുകയായിരുന്ന യുവതിയെ ബൈക്കിൽ പിന്തുടർന്ന് ഇടിച്ചു വീഴ്ത്തി ലൈം​ഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. പാലക്കാട് പട്ടിക്കാട് പൂവൻചിറ സ്വദേശി വിഷ്ണു (25) ആണ് പൊലീസിന്റെ പിടിയിലായത്. ശനിയാഴ്ച അർധരാത്രിയോടെ വടക്കഞ്ചേരിക്കു സമീപമാണ് സംഭവം.

സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ യുവതി രാത്രി ഷിഫ്റ്റ് കഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്നു. ഈ സമയം ബൈക്കിൽ പിന്തുടർന്നെത്തിയ വിഷ്ണു സ്കൂട്ടർ ഇടിച്ചു വീഴ്ത്തുകയായിരുന്നു. പരിക്കേറ്റ് നിലത്തുവീണ യുവതിയെ ഇയാൾ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചു. ഇതിനിടെ യുവതി ബഹളം വെച്ചതോടെ വിഷ്ണു ഓടി രക്ഷപ്പെടുകയായിരുന്നു.

വിവരമറിഞ്ഞ് എത്തിയ വടക്കഞ്ചേരി പൊലീസ് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഇയാളെ മണിക്കൂറുകൾക്കകം പിടികൂടുകയായിരുന്നു. വിഷ്ണു എറണാകുളത്ത് പോക്സോ കേസിൽ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു.

See also  തനിക്ക് മർദനമേറ്റത് നെഹ്‌റുവിന് കീഴിലുള്ള കോൺഗ്രസ് കാലത്താണ്; അടിയന്തര പ്രമേയത്തിന് മറുപടിയുമായി മുഖ്യമന്ത്രി

Related Articles

Back to top button