Education

വഴിയില്‍ കുടുങ്ങിയ വന്ദേഭാരതിന്റെ യാത്ര പുനരാരംഭിച്ചു

മണിക്കൂറുകള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ വഴിയില്‍ കുടുങ്ങിയ വന്ദേഭാരത് ട്രെയിനിന്റെ യാത്ര പുനരാരംഭിച്ചു. മുന്‍ മന്ത്രി ശ്രീമതി ടീച്ചറടക്കമുള്ള യാത്രക്കാരുമായി കാസര്‍കോഡ് നിന്ന് യാത്ര പുറപ്പെട്ട ട്രെയിന്‍ വൈകുന്നേരം 5.30 ഓടെ ഷൊര്‍ണൂര്‍ സ്‌റ്റേഷന്‍ കഴിഞ്ഞ ശേഷം നിശ്ചലമാകുകയായിരുന്നു. പിന്നീട് ഷൊര്‍ണൂര്‍ സ്റ്റേഷനിലേക്ക് കെട്ടിവലിച്ച് കൊണ്ടുവന്ന ശേഷമാണ് തകരാര്‍ പരിഹരിച്ചത്.

 

bharat

ഡീസല്‍ എന്‍ജിന്‍ കൊണ്ടുവന്ന് പിറകിലേക്ക് കെട്ടിവലിച്ച് നീക്കിയ ശേഷമാണ് തകരാര്‍ പരിഹരിച്ചത്. രണ്ട് മണിക്കൂറോളം വഴിയില്‍ കുടുങ്ങിയ ട്രെയിനിലെ യാത്രക്കാര്‍ ബഹളം വെക്കുകയും അധികൃതരോട് കയര്‍ക്കുകയും ചെയ്തിരുന്നു. യാത്രക്കാരെ മറ്റൊരു ട്രെയിനില്‍ തിരുവനന്തപുരത്തേക്ക് എത്തിക്കാനുള്ള ശ്രമവും ഒരുഭാഗത്ത് നടക്കുന്നതിനിടെയാണ് തകരാര്‍ പരിഹരിച്ചത്.

train

ട്രെയിനിന്റെ വാതിലുകള്‍ പോലും തുറക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു ഉണ്ടായിരുന്നത്. എസിയുടെ പ്രവര്‍ത്തനം നിലച്ചതോടെ യാത്രക്കാര്‍ പരിഭ്രാന്തരായി. പിന്നീട് എസി സംവിധാനം പുനഃസ്ഥാപിച്ചതോടെയാണ് യാത്രക്കാര്‍ ശാന്തരായത്. ബാറ്ററി സംവിധാനം നിലച്ചതാണ് വണ്ടി വഴിയില്‍ കുടുങ്ങിയതെന്നാണ് റിപോര്‍ട്ട്.

See also  പ്രണയമായ്: ഭാഗം 22 || അവസാനിച്ചു

Related Articles

Back to top button