Kerala

ഒറ്റപ്പാലത്ത് പൂരത്തിനിടെ സിപിഎം ബ്രാഞ്ച് സെക്രട്ടറിയടക്കം രണ്ട് പേരെ കുത്തി പരുക്കേൽപ്പിച്ചു

ഒറ്റപ്പാലത്ത് ചിനക്കത്തൂർ പൂരത്തിനിടെ സിപിഎം ബ്രാഞ്ച് സെക്രട്ടറി അടക്കം രണ്ട് പേരെ കുത്തി പരുക്കേൽപ്പിച്ചു. ഈസ്റ്റ് ഒറ്റപ്പാലം ബ്രാഞ്ച് സെക്രട്ടറി അർഷിദ്(31), ഒറ്റപ്പാലം സ്വദേശി പ്രശാന്ത് എന്നിവർക്കാണ് കുത്തേറ്റത്. രാഷ്ട്രീയ വൈരാഗ്യത്തെ തുടർന്നുണ്ടായ സംഘർഷത്തിലാണ് ഇരുവർക്കും കുത്തേറ്റതെന്ന് പോലീസ് പറയുന്നു

പാലപ്പുറം പഴയ പോസ്റ്റ് ഓഫീസിന് സമീപത്ത് വെച്ചാണ് സംഭവം. മുതുകിൽ കുത്തേറ്റ പ്രശാന്തിനെയും തോളിൽ കുത്തേറ്റ അർഷിദിനെയും വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രശാന്തിനെ ശസ്ത്രക്രിയക്ക് വിധേയമാക്കി. 

അമീൻ, സനൂപ്, സന്തോഷ് അനിൽ എന്നിവർക്കും പരുക്കേറ്റിട്ടുണ്ട്. ചിനക്കത്തൂർ പൂരത്തിന് സ്‌പെഷ്യൽ പൂരം കൊണ്ടുപോകുന്നതിനിടെയാണ് സംഘർഷമുണ്ടായത്. സംഭവത്തിൽ രണ്ട് പേരെ പോലീസ് പിടികൂടി
 

See also  അർജുനെ ഏറ്റുവാങ്ങി കണ്ണാടിക്കൽ; അന്ത്യാഞ്ജലി അർപ്പിക്കാനായി ജനസാഗരം ഒഴുകിയെത്തുന്നു

Related Articles

Back to top button