Local

ജവഹർ ചിൽഡ്രൻസ് കപ്പ് – ഇ.എസ്.എ എടക്കര, ടി.എസ്.എ അരീക്കോട്, പി.എഫ്.ടി.സി പന്തീരങ്കാവ്, ജവഹർ എഫ്.എ മാവൂർ എന്നീ ടീമുകൾ ജേതാക്കളായി

മാവൂർ: ജവഹർ ഡേ ബോർഡിംഗ് സ്കൂൾ സംഘടിപ്പിച്ച അക്കാഡമിക് നയൻസ് ഫുട്ബോൾ ടൂർണ്ണമെൻ്റിൽ അണ്ടർ 14, അണ്ടർ 15 വിഭാഗത്തിൽ ആതിഥേയരായ ജവഹർ എഫ്.എ മാവൂരും, അണ്ടർ 13 വിഭാഗത്തിൽ ടി.എസ്.എ അരീക്കോടും, 12ൽ പി.എഫ്.ടി.സി പന്തീരങ്കാവും 11ൽ ഇ.എസ്.എ എടക്കരയും ജേതക്കാളായി. ഇവർ യഥാക്രമം എച്ച്.എം.സി.എ കോഴിക്കോട്, പി.എഫ്.ടി.സി പന്തീരങ്കാവ്, ഐ ഫ പാലക്കാട് (അണ്ടർ 12,13) ജവഹർ എഫ്.എ മാവൂർ എന്നീ ടീമുകളേയാണ് ഫൈനലിൽ പരാജയപ്പെടുത്തിയത്. അഞ്ച് വിഭാഗങ്ങളിലായി 64 ടീമുകൾ പങ്കെടുത്തു. വിജയികൾക്ക് മാവൂർ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് അഡ്വ: വിജയകുമാർ, അബു സുൽത്താൻ, എം.ഡി അഷ്റഫ് പുത്തോട്ടത്തിൽ എന്നിവർ ട്രോഫികൾ വിതരണം ചെയ്തു. കെ.ടി അഹമ്മദ് കുട്ടി അദ്ധ്യക്ഷത വഹിച്ചു. എൻ.പി അഹമ്മദ്, കെ.ടി അഫ്സൽ ബാബു, റിയാസ് പറമ്പൻ എന്നിവർ പ്രസംഗിച്ചു. ലത്തീഫ് പാലക്കോളിൽ സ്വാഗതവും നൗഫൽ കെ.ടി നന്ദിയും പറഞ്ഞു.

See also  ഏത് അടിയന്തരഘട്ടത്തിലും നിങ്ങൾക്ക് ഞങ്ങളെ ബന്ധപ്പെടാം; മുക്കം ടിഡിആർഎഫ് സംഘം

Related Articles

Back to top button