World

12 രാജ്യങ്ങളിൽ നിന്നുള്ള പൗരൻമാർക്ക് യുഎസിലേക്ക് യാത്രാ വിലക്ക് ഏർപ്പെടുത്തി ട്രംപ്

12 രാജ്യങ്ങളിൽ നിന്നുള്ള പൗരൻമാർക്ക് അമേരിക്കയിലേക്ക് യാത്രാവിലക്ക് ഏർപ്പെടുത്തി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഹെയ്തി, എറിത്രിയ, ഇറാൻ, ലിബിയ, സൊമാലിയ, സുഡാൻ, യെമൻ, അഫ്ഗാനിസ്ഥാൻ, മ്യാന്മർ, ഇക്വറ്റോറിയൽ ഗിനിയ, കോംഗോ, ചാഡ്, എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് വിലക്ക്. തിങ്കളാഴ്ച മുതൽ വിലക്ക് പ്രാബല്യത്തിൽ വരും.

ക്യൂബ അടക്കം ഏഴ് രാജ്യങ്ങളിൽ നിന്നുള്ള പൗരൻമാർക്ക് ഭാഗിക വിലക്കും ഏർപ്പെടുത്തി. അമേരിക്കയുടെ ദേശീയ സുരക്ഷക്ക് അനിവാര്യമാണ് ഈ നടപടിയെന്നാണ് ട്രംപിന്റെ വിശദീകരണം. ക്യൂബ, ബുറുണ്ടി, ലാവോസ്, സിയറ ലിയോൺ, ടോഗോ, തുർക്ക്‌മെനിസ്ഥാൻ, വെനസ്വേല എന്നീ രാജ്യങ്ങളിലെ പൗരൻമാർക്കാണ് ഭാഗിക വിലക്ക്

അഫ്ഗാനിലെ താലിബാൻ നിയന്ത്രണം, ഇറാൻ, ക്യൂബ രാജ്യങ്ങളിലെ ഭരണകൂടങ്ങൾക്കുള്ള ഭീകരരുടെ പിന്തുണ എന്നിവ ചൂണ്ടിക്കാട്ടിയാണ് നടപടി. യാത്രാവിലക്ക് നടപടി യുഎസ് സുപ്രീം കോടതി ശരിവെച്ചതാണെന്ന് ട്രംപ് പറഞ്ഞു.

See also  അറബിയില്‍ സംസാരിച്ച് ഖത്തര്‍ അമീറിനെ അത്ഭുതപ്പെടുത്തി ചാള്‍സ് രാജാവ്

Related Articles

Back to top button