Movies

ലിവ് ഇൻ പങ്കാളിയെ കൊലപ്പെടുത്തി; കന്നഡ നടി ബിന്ദു അറസ്റ്റിൽ

ലിവ് ഇൻ പങ്കാളിയെ കൊലപ്പെടുത്തിയ കേസിൽ കന്നഡ നടി ബിന്ദു അറസ്റ്റിൽ. ബിന്ദുവിന്റെ ഒപ്പം താമസിച്ചിരുന്ന മോഹൻ റാവു കൊല്ലപ്പെട്ട കേസിലാണ് അറസ്റ്റ്. കൊലപാതകത്തിന് ബിന്ദുവിനെ സഹായിച്ച കാമുകൻ വിനയ്, കൂട്ടാളി ധനുഷ് എന്നിവരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്

വിനയ്‌നെ വിവാഹം ചെയ്യാൻ ബിന്ദു തീരുമാനിച്ചിരുന്നു. എന്നാൽ മോഹൻ റാവു ഇത് തടഞ്ഞു. ഇതാണ് കൊലപാതകത്തിന് പ്രകോപനമായത്. ഫെബ്രുവരി 19നാണ് മോഹൻ റാവുവിനെ ഇവർ മൂന്ന് പേരും ചേർന്ന് കൊലപ്പെടുത്തിയത്

ഫെബ്രുവരി 28നാണ് മോഹൻ റാവുവിന്റെ മൃതദേഹം മഞ്ജുനാഥ നഗറിലെ വീട്ടിൽ അഴുകിയ നിലയിൽ കണ്ടത്. ഭജ്‌റംഗി, പോലീസ് ക്വാർട്ടേഴ്‌സ്, കാലഭൈരവ തുടങ്ങിയ ചിത്രങ്ങളിൽ വേഷമിട്ട നടിയാണ് ബിന്ദു
 

See also  മൈക്കൽ ബി ജോർദാന് മികച്ച നടനുള്ള ഓസ്‌കാർ; മികച്ച നടിയായി ജെസി ബക്ലി

Related Articles

Back to top button