Kerala

കാഞ്ഞിരപ്പള്ളിയിൽ അച്ഛനെയും മകനെയും വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കാഞ്ഞിരപ്പള്ളി കപ്പാട് മനോലിയിൽ അച്ഛനെയും മകനെയും വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മാക്കൽ തങ്കച്ചൻ(63), മകൻ അഖിൽ(29) എന്നിവരാണ് വീടിനുള്ളിൽ രണ്ട് മുറികളിലായി തൂങ്ങിമരിച്ചത്. ഇരുവരും മാത്രമാണ് വീട്ടിൽ താമസിച്ച് വരുന്നത്. 

ശനിയാഴ്ച ഉച്ചയോടെ അയൽവാസികളാണ് വിവരം ആദ്യം അറിയുന്നത്. തുടർന്ന് പൊൻകുന്നം പോലീസിൽ വിവരം അറിയിച്ചു. പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ തുടങ്ങി. 

സംഭവത്തിൽ മറ്റ് ദുരൂഹതകളില്ലെന്നാണ് പ്രാഥമിക നിഗമനമെന്ന് പോലീസ് അറിയിച്ചു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റും. ആത്മഹത്യയെന്നാണ് സംശയിക്കുന്നത്. മരണകാരണം വ്യക്തമല്ല.
 

See also  പി പി ദിവ്യക്ക് ഇന്ന് നിർണായക ദിനം മൂൻകൂർ ജാമ്യാപേക്ഷ കോടതി പരിഗണിക്കും

Related Articles

Back to top button