Local

ലൈഫ് ’23 ത്രിദിന പരിശീലനം സംഘടിപ്പിച്ചു

അരീക്കോട്: സമഗ്ര ശിക്ഷാ കേരളം ബി.ആർ.സി അരീക്കോട് ജീവിത നൈപുണ്ണ്യ ശാക്തീകരണം ലക്ഷ്യമിട്ട് കീഴുപറമ്പ് ഗവണ്മെന്റ് വൊക്കേക്ഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ ഒൻപതാം തരം വിദ്യാർത്ഥികൾക്ക് നടത്തിയ ലൈഫ് ’23 സമാപിച്ചു. മൂന്ന് ദിവസങ്ങളിലായി മണ്ണില്ലാ കൃഷി, പാചകം, ഓട്ടോമൊബൈൽ, ഇലക്ട്രിക്കൽ വയറിംഗ് തുടങ്ങിയ മേഖലകളിൽ തിരഞ്ഞെടുക്കപ്പെട്ട നാൽപതോളം കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകി. സമാപന ചടങ്ങിൽ മികച്ച കർഷകരായ അബ്ദുല്ല, ഇബ്രാഹിം കുട്ടി എന്നിവരെയും പാചകത്തൊഴിലാളികളായ സുഹ്‌റ, ശാരദ എന്നിവരെയും ആദരിച്ചു. സമാപന പരിപാടി മലപ്പുറം ജില്ലാ പഞ്ചായത്ത്‌ മെമ്പർ റൈഹാനത്ത് കുറുമാടൻ ഉദ്ഘാടനം ചെയ്തു. കീഴുപറമ്പ് ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എം.സി ജംഷിറ ബാനു അധ്യക്ഷത വഹിച്ചു. അരീക്കോട് ബ്ലോക്ക്‌ പഞ്ചായത്ത്‌ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ഹരിദാസ് പുല്പറ്റ മുഖ്യാഥിതി ആയി പങ്കെടുത്തു. ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ ഷിബിൻ ലാൽ, വാർഡ് മെമ്പർ തസ്‌ലീന ഷബീർ, ജുമൈലത്ത് ഇ സി (പി ടി എ പ്രസിഡന്റ്‌ ) പ്രിയം വദ (എച്ച്എസ്എസ് പ്രിൻസിപ്പൽ ) ഫസൽ എം ഇ (എസ് എം സി ചെയർമാൻ ) അഫ്സൽ ബാബു (പി ടി എ വൈസ് പ്രസിഡന്റ്‌) പ്രവീൺ കുമാർ (പ്രിൻസിപ്പൽ വി എച്ച് എസ് ഇ) സുരേഷ് കുമാർ (ഹെഡ് മാസ്റ്റർ ) എന്നിവർ ആശംസകളർപ്പിച്ചു. അരീക്കോട് ബി ആർ സി ബ്ലോക്ക്‌ പ്രൊജക്റ്റ്‌ കോ കോർഡിനേറ്റർ രാജേഷ് പി ടി സ്വാഗതവും വി എച്ച് എസ് ഇ കരിയർ ഗൈഡ് അബ്ദുൽ അസീസ് കെ നന്ദിയും പറഞ്ഞു.

See also  കൊടിയത്തൂർ ഗ്രാമപഞ്ചായത്തിന് കൊകെഡാമ സമ്മാനിച്ച് എൻഎസ്എസ് വളണ്ടിയർമാർ

Related Articles

Back to top button