Local

സഹവാസ ക്യാമ്പിന് തുടക്കമായി.

കരുതൽ:കൂടരഞ്ഞി സെൻറ് സെബാസ്റ്റ്യൻ ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസിലെ കുട്ടികൾക്ക് രണ്ടാഴ്ച നീണ്ടു നിൽക്കുന്ന കരുതൽ സഹവാസ ക്യാമ്പിന് തുടക്കമായി.സ്കൂൾ മാനേജർ റവ. ഫാ. റോയി തേക്കുംകാട്ടിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. ആദർശ് ജോസഫ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ വിഎസ് രവീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി.വാർഡ് മെമ്പർ ശ്രീ ജോസ് മോൻ മാവറ ,പിടിഎ പ്രസിഡണ്ട് ശ്രീ ജോസ് കുഴുമ്പിൽ, ഹെഡ്മാസ്റ്റർ ശ്രീ.സജി ജോൺ .അധ്യാപക പ്രതിനിധി മിനിമോൾ എന്നിവർ പ്രസംഗിച്ചു.
വൈകുന്നേരം 3 .30ന് ആരംഭിക്കുന്ന ക്യാമ്പിൽ പ്രഗൽഭരായ അധ്യാപകരുടെ നേതൃത്വത്തിൽ നടക്കുന്ന സീരീസ് ടെസ്റ്റ്,റിവിഷൻ ക്ലാസുകൾ ,മോട്ടിവേഷൻ ക്ലാസ്സ് ഗെയിമുകൾ ആക്ടിവിറ്റി. യോഗ എന്നിങ്ങനെ രാവിലെ എട്ടുമണിവരെ നീളുന്നതാണ് ക്യാമ്പിലെ പ്രവർത്തനങ്ങൾ . വിദ്യാഭ്യാസ വകുപ്പിന്റെ സമഗ്ര ഗുണമേന്മ പരിപാടിയുടെ ഭാഗമായി നടത്തപ്പെടുന്ന ഈ ക്യാമ്പിൽ കൂടുതൽ എ പ്ലസ് ആണ് ലക്ഷ്യമാക്കുന്നത്. സ്കൂൾ മാനേജ്മെന്റിന്റെയും പിടിഎയുടെയും പഞ്ചായത്ത് അധികൃതരുടെയും അകമഴിഞ്ഞ പിന്തുണ ഈ ക്യാമ്പിന്റെ സവിശേഷതയാ

See also  സിഗ്നേച്ചർ കാമ്പയിൻ നടത്തി

Related Articles

Back to top button