Kerala
കാസർകോട് ഭാര്യക്കും മക്കൾക്കും വിഷം നൽകിയ ശേഷം മധ്യവയസ്‌കൻ തൂങ്ങിമരിച്ചു

കാസർകോട് മടിക്കൈ പൂത്തക്കാലിൽ മധ്യവയസ്‌കനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നീലേശ്വരം തട്ടച്ചേരി കോട്ടവളപ്പിൽ വിജയൻ (54) ആണ് മരിച്ചത്. ഭാര്യയെയും മക്കളെയും വിഷം അകത്ത് ചെന്ന നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഭാര്യ ലക്ഷ്മി, മക്കളായ ലയന (18), വിശാൽ (16) എന്നിവരെയാണ് മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇവരുടെ ആരോഗ്യാവസ്ഥ ഗുരുതരമായി തുടരുകയാണ്. ഭാര്യക്കും മക്കൾക്കും വിഷം കൊടുത്തശേഷം വിജയൻ ആത്മഹത്യ ചെയ്തതാണെന്ന് സംശയിക്കുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
The post കാസർകോട് ഭാര്യക്കും മക്കൾക്കും വിഷം നൽകിയ ശേഷം മധ്യവയസ്‌കൻ തൂങ്ങിമരിച്ചു appeared first on Metro Journal Online.