Local

മൈത്ര ഗവൺമെന്റ് യുപി സ്കൂൾ നൂറാം വാർഷികം: പൂർവ്വ വിദ്യാർത്ഥി-അധ്യാപക സംഗമം നടത്തി

അരീക്കോട് : മൈത്ര ഗവൺമെന്റ് യുപി സ്കൂളിന്റെ നൂറാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി പൂർവ്വ വിദ്യാർത്ഥി-അധ്യാപക സംഗമം സംഘടിപ്പിച്ചു. സ്കൂൾ അങ്കണത്തിൽ വച്ച് നടന്ന പരിപാടി നിലമ്പൂർ നിയോജകമണ്ഡലം എംഎൽഎ പി.വി. അൻവർ ഉദ്ഘാടനം ചെയ്തു. വിശിഷ്ട അതിഥി മലപ്പുറം ജില്ലാ കളക്ടർ വി.ആർ. വിനോദ് ഐ.എ.എസ് പൂർവ്വ അധ്യാപകരെ ആദരിച്ചു.

ചിത്രം: പൂർവ്വ വിദ്യാർത്ഥി-അധ്യാപക സംഗമം

നാളിതുവരെ പല വർഷങ്ങളിലായി സേവനമനുഷ്ഠിച്ച, നിലവിൽ സർവീസിൽ നിന്ന് വിരമിച്ചവരും സർവീസിൽ തുടരുന്നവരുമായ അധ്യാപകരും ഈ കാലയളവിൽ പഠിച്ചിറങ്ങി പല മേഖലകളിലും എത്തിച്ചേർന്ന വിദ്യാർത്ഥികളുമടക്കം 100 കണക്കിന് ആളുകൾ സംഗമത്തിൽ പങ്കെടുത്തു. വർഷങ്ങൾക്ക് മുമ്പ് ഒരുമിച്ച് ഒരു ക്ലാസ് മുറിയിൽ ഇരുന്ന് പഠിച്ചവർ പഴയ ഓർമ്മകൾക്ക് പുതുജീവൻ നൽകി.

പരിപാടിയുടെ ഭാഗമായി:

  • പെൻഷനേഴ്സ് ആൻഡ് എംപ്ലോയിസ് സംഗമം – ഡി.ഡി. സഫറുള്ള ഉദ്ഘാടനം ചെയ്തു, നിസാർ മാസ്റ്റർ അധ്യക്ഷത വഹിച്ചു, മുഹ്സിൻ മാസ്റ്റർ പദ്ധതി വിശദീകരിച്ചു.
  • വ്യാപാരി വ്യവസായി സംഗമം – ഹെഡ്മാസ്റ്റർ ശ്രീ. ജബ്ബാർ ഉദ്ഘാടനം ചെയ്തു, പി.ടി. അഷ്‌റഫ് അധ്യക്ഷത വഹിച്ചു.
  • കർഷക സംഗമം – ജാഫർ മാസ്റ്റർ വിഷയവതരണം നടത്തി, ഇ.കെ. സിദ്ധീഖ് അധ്യക്ഷത വഹിച്ചു.

ജില്ലാ പഞ്ചായത്ത് മെമ്പർ റൈഹാന കുറുമാടൻ, ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.ടി. അലീമ, അരീക്കോട് ബ്ലോക്ക് മെമ്പർ ജമീല അയ്യൂബ്, പൂർവ്വ വിദ്യാർത്ഥി സംഘാടക സമിതി ചെയർമാൻ കെ. അബൂബക്കർ, പി.ടി.എ. പ്രസിഡന്റ് കെ.പി. മുഹമ്മദ് റഫീഖ്, എസ്.എം.സി. ചെയർമാൻ കെ. ജാഫർ, പി.കെ. അബ്ദുറഹ്മാൻ, വി.കെ. ആലികുട്ടി, പി.കെ. അഷ്‌റഫ്, സീനിയർ അസിസ്റ്റന്റ് സുജ കെ. ബാലൻ, എം.പി. സഫ്‌വാൻ, പി. സകീർ ഹുസൈൻ തുടങ്ങിയവർ സംസാരിച്ചു.

See also  'ഫുട്ബോളാണ് ലഹരി' ദ്വൈമാസ സമ്മർ ഫുട്ബോൾ പരിശീലനത്തിന് തുടക്കമായി.

Related Articles

Check Also
Close
Back to top button