Local
വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു

അരീക്കോട്: അരീക്കോട് ഉപഭോക്ക്തൃ സമിതി ഹയർസെക്കൻഡറി കോളേജ് തലത്തിൽ നടത്തിയ ഉപന്യാസം, കഥ, കവിത രചന മത്സരത്തിൽ വിജയികളായ അരീക്കോട് മജ്മഅ കോളേജിലെ വിദ്യാർത്ഥികളായ നജ്മുദ്ദീൻ (കഥ ഒന്നാം സ്ഥാനം), സഹദ് (കവിത രണ്ടാം സ്ഥാനം), മുഈനുദ്ദീൻ, ഹാഷിർ, സൽമാൻ, അജ്മൽ എന്നിവർ പ്രത്യേകം സമ്മാനത്തിന് അർഹരായി. ചടങ്ങിൽ അബ്ദുനാസർ മാടത്തിങ്ങൽ അധ്യക്ഷത വഹിച്ചു. പി കെ സാജിദ്, സി മുനീർ, അബ്ദുല്ലത്തീഫ് സി, നാസർ എ എം, ഉമർ സിദ്ദീഖ് മാസ്റ്റർ എന്നിവർ പ്രസംഗിച്ചു.