Local

അരീക്കോട് താലൂക്ക് ആശുപത്രിയിൽ: ഡോക്ടർമാർക്ക് സൗകര്യമില്ല, രോഗികൾ ദുരിതത്തിൽ

അരീക്കോട്: അരീക്കോട് താലൂക്ക് ആശുപത്രിയിൽ പുതിയതായി നിയമിതരായ ഡോക്ടർമാർക്ക് ജോലി ചെയ്യാനുള്ള സൗകര്യമില്ലാത്തതിനാൽ രോഗികൾ ദുരിതത്തിലാണ്. ജനുവരി 3ന് മൂന്ന് ഡോക്ടർമാർ ആശുപത്രിയിൽ ജോയിൻ ചെയ്തിരുന്നുവെങ്കിലും അവർക്ക് പരിശോധിക്കാനാവശ്യമായ സൗകര്യങ്ങൾ ഒരുക്കാൻ HMCയോ ബ്ലോക്ക് പഞ്ചായത്തോ തയ്യാറായില്ല. ഇക്കാരണത്താൽ നിലവിലെ ഡോക്ടർമാരുടെ കൂടെയിരുന്ന് രോഗികളെ പരിശോധിക്കാൻ അവർ നിർബന്ധിതരാവുകയും സ്ഥലപരിമിതിമൂലം ഡോക്ടർമാർക്കെന്നപോലെ രോഗികൾക്കും ഏറെ പ്രയാസം നേരിടുകയും ചെയ്തു.

ബ്ലോക്ക് പഞ്ചായത്തും HMCയും ആശുപത്രി സൂപ്രണ്ടും ചേർന്ന് പുതിയതായി ജോയിൻ ചെയ്യുന്ന ഡോക്ടർമാർക്കുവേണ്ടി 2023 നവംബർ 28നു മുൻപായിതന്നെ ആവശ്യമായ സൗകര്യം ഒരുക്കേണ്ടതായിരുന്നു. എന്നാൽ ഒന്നര മാസം പിന്നിട്ട് 2024 ജനുവരിമൂന്നുവരെയും ആവശ്യമായ സൗര്യമൊരുക്കാൻ മേൽപറഞ്ഞവർ തയ്യാറായില്ല.

ഈ വിഷയത്തിൽ അരീക്കോട് താലൂക്ക് ആശുപത്രി സംരക്ഷണ സമിതി മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്. പരാതിയിൽ, ബ്ലോക്ക് പഞ്ചായത്തിന് നിർദേശം നൽകണമെന്നും ഉദ്ദേശലക്ഷ്യങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന HMCയെ പിരിച്ചു വിടുന്നതിനാവശ്യമായ അടിയന്തിര നടപടികൾ കൈ കൊള്ളണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

പുതിയ ഡോക്ടർമാർക്ക് സൗകര്യമൊരുക്കാത്തതിൽ ഏറെ പ്രതിഷേധമുയർന്നിട്ടുണ്ട്. സേവ് അരീക്കോട് താലൂക്ക് ആശുപത്രി ഫോറം ഭാരവാഹികൾ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന് പരാതി സമർപ്പിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഈ പ്രശ്നം പരിഹരിക്കാനും രോഗികൾക്ക് നല്ല ചികിത്സ ലഭ്യമാക്കാനും അധികാരികൾ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാകുകയാണ്.

See also  ഭിന്നശേഷിക്കാരുടെ ഉന്നമനത്തിന് നൂതന പദ്ധതികളുമായി ജില്ലാഭരണകൂടവും സ്പോർട്സ് കൗൺസിലും

Related Articles

Back to top button