Local
ആധുനിക സൗകര്യങ്ങളോടെ ജി ടെക് ഗ്ലോബൽ ക്യാമ്പസ് ഇനി മുക്കത്ത്

മുക്കം: മുക്കം ജി ടെക് കമ്പ്യൂട്ടർ എഡ്യുക്കേഷൻ നവീകരിച്ച ഓഫീസും ഗ്ലോബൽ ക്യാമ്പസും മുക്കം ബസ്റ്റാൻഡ് ബിൽഡിങ്ങിൽ പ്രവർത്തനം ആരംഭിച്ചു. മുക്കം നഗരസഭ അധ്യക്ഷൻ പി.ടി ബാബു നവീകരിച്ച ഓഫീസ് ഉദ്ഘാടനവും, ഗ്ലോബൽ ക്യാമ്പസ് ഓഫീസ് ജി ടെക് എക്സിക്യൂട്ടീവ് ഡയറക്ടർ മെഹന മെഹറൂഫ് ഉദ്ഘാടനം ചെയ്തു. ജി ടെക് ഗ്ലോബൽ ക്യാമ്പസ് എ വി പി ബിജു എം നമ്പ്യാർ, ജി ടെക് ഡയറക്ടർ നൗഷാദ് നരിക്കുനി, ജി ടെക് മാനേജർ അരുൺലാൽ, വിനീഷ് കെ ബി, അർജുൻ വി എ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.