Local

കേരള റബ്ബർ തൊഴിലാളി യൂണിയൻ ഊർങ്ങാട്ടിരി പഞ്ചായത്ത് യൂണിറ്റ് രൂപീകരിച്ചു

ഊർങ്ങാട്ടിരി : കേരള റബ്ബർ തൊഴിലാളി യൂണിയൻ ഊർങ്ങാട്ടിരി പഞ്ചായത്ത് യൂണിറ്റ് ഡിസംബർ 30 ശനിയാഴ്ച ചൂളാട്ടിപ്പാറ മദ്രസയിൽ വച്ച് നടന്ന പൊതുയോഗത്തിൽ രൂപീകരിച്ചു. സംസ്ഥാന ട്രഷറർ ഏലിയാസ് കുര്യൻ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ ജില്ലാ പ്രസിഡന്റ് കെ.പി. ജലീൽ അധ്യക്ഷത വഹിച്ചു. പൊതുയോഗത്തിൽ രാജഗോപാൽ സ്വാഗതം പറഞ്ഞു.

സംസ്ഥാന സെക്രട്ടറി മുഹമ്മദ് ഹനീഫ “തൊഴിലാളികളുടെ ആനുകൂല്യങ്ങളും അവകാശങ്ങളും” എന്ന വിഷയത്തിൽ സംസാരിച്ചു. സംസ്ഥാന ജോയിൻറ് സെക്രട്ടറി സൈനോ ആശംസ പ്രസംഗം നടത്തി. പഞ്ചായത്ത് ട്രഷറർ ഇസ്മായിൽ നന്ദി പറഞ്ഞു.

പുതിയ യൂണിറ്റ് കമ്മിറ്റിയുടെ ഭാരവാഹികൾ:

  • പ്രസിഡന്റ്: നാസർ
  • സെക്രട്ടറി: അനൂപ്
  • ട്രഷറർ: ഇസ്മായിൽ

See also  വിദ്യാർത്ഥികൾ ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യം ഹരിത സേന അംഗങ്ങൾക്ക് കൈമാറുന്നു

Related Articles

Back to top button