Local
കാവനൂർ ഗവ. എച്ച്.എസ്.എസിന് പുതിയ കെട്ടിടം

കാവനൂർ : കിഫ്‌ബി പദ്ധതിയിൽ ഉൾപ്പെടുത്തി മൂന്ന് കോടി ചെലവിൽ നിർമ്മിച്ച കാവനൂർ ഗവ. എച്ച്.എസ്.എസിന്റെ പുതിയ കെട്ടിടം തിങ്കളാഴ്ച രാവിലെ പത്തിന് സ്പീക്കർ എ.എൻ. ഷംസീർ ഉദ്‌ഘാടനം ചെയ്യും. പി.കെ. ബഷീർ എം.എൽ.എ. അധ്യക്ഷത വഹിക്കും.
സ്കൂളിന്റെ സുവർണ്ണ ജൂബിലി വർഷത്തിലാണ് പത്ത് ക്ലാസ്‌മുറികളും സ്റ്റാഫ് ഹാളും ശൗചാലയ സൗകര്യങ്ങളുമുള്ള പുതിയ കെട്ടിടം പൂർത്തിയായത്. എസ്.എസ്.എൽ.സി., പ്ലസ്ടു പരീക്ഷകളിൽ നൂറുമേനിയും ശാസ്ത്ര-കല-കായിക മേളകളിൽ സംസ്ഥാനതലം വരെ വിദ്യാർഥികളെ പങ്കെടുപ്പിച്ച് മികച്ച നേട്ടവും സ്കൂൾ കൈവരിച്ചിട്ടുണ്ട്.
പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം സ്കൂളിന്റെ പുരോഗതിക്ക് വലിയ മുതൽക്കൂട്ടാകുമെന്ന് പി.ടി.എ. പ്രസിഡന്റ് എം.പി. അബൂബക്കർ, പ്രഥമാധ്യാപിക ബീന വല്ലയിൽ, ഇ.പി. അലിബാപ്പു, കെ. അബ്ദുസ്സലാം, എ.എം. അബ്ദുൽ ബഷീർ എന്നിവർ അറിയിച്ചു.