കൊടിയത്തൂരിന്റെ യശസ്സ് ഉയർത്തിയ യുവ ചാർട്ടേഡ് അക്കൗണ്ടന്റ്മാരെ ആദരിച്ചു

കൊടിയത്തൂർ:ചാർട്ടേഡ് അക്കൗണ്ടന്റ് (CA) യോഗ്യത നേടി കൊടിയത്തൂരിന്റെ അഭിമാനം ഉയർത്തിയവർക് കൊടിയത്തൂരിന്റെ സ്നേഹാദരം. കൊടിയത്തൂർ സൗഹൃദ വേദിയാണ് സ്വീകരണം ഒരുക്കിയത്. മുസ്ലിഹ് വി. കെ, ആയിഷ ജിനാൻ MA എന്നിവരാണ് യോഗ്യത നേടിയത്.
എം. എ മെഹബൂബ്(എക്സ് പ്രസിഡന്റ് മലബാർ ചേം ഭർ ഓഫ് കോമേഴ്‌സ് )ഉപഹാര ദാനം നടത്തി.സംഘാടക സമിതി ചെയർമാൻ എ. പി മുജീബ് അധ്യക്ഷത വഹിച്ചു.എ. പി മുരളീധരൻ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. ടി. കെ അബൂബക്കർ മാസ്റ്റർ, സി. പി ചെറിയ മുഹമ്മദ്, സി. ടി. സി അബ്ദുള്ള, സി. കെ കാസിം, ഷക്കീബ് മാസ്റ്റർ കീലത്ത്, ഇ.യഅകൂബ് ഫൈസി, ശംസുദ്ധീൻ ചെറുവാടി, ബി. നജീബ് സലഫി, മുഹമ്മദ് ശരീഫ് അമ്പലക്കണ്ടി, ഇ. എ. നാസർ, ഉമർ പുതിയോട്ടിൽ, മജീദ് പുതുക്കുടി, ദാസൻ കൊടിയത്തൂർ, ടി. ടി അബ്ദുറഹ്മാൻ, കെ. സി. റിയാസ്(കക്കാട്) പ്രസംഗിച്ചു.
കൺവീനവർ ഇ.എ ജബ്ബാർ സ്വാഗതവും , റഫീഖ് കുറ്റിയോട്ട്~ നന്ദിയും പറഞ്ഞു.