Local

ചെറുവാടി ഫെസ്റ്റ് ആദ്യ നറുക്കെടുപ്പ് കഴിഞ്ഞു

കൊടിയത്തൂർ:ചെറുവാടി ഫെസ്റ്റിനോടനുബന്ധിച്ചുള്ള വ്യാപാര മേളയുടെ ഭാഗമായി ആദ്യ ആഴ്ച്ചയിലെ നറുക്കെടുത്ത് ഫെസ്റ്റ് ചെയർമാൻ പിസി മുഹമ്മദ് ഡോക്ടേഴ്സ് കെയർ ഉദ്ഘാടനം ചെയ്തു. മൈമാർട്ട് ഡിജിറ്റൽ സ്പോൺസർ ചെയ്ത സമ്മാനം മിക്സർ ഗ്രൈൻ്ററിന് സുസ്മിത കെസ് ആണ് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ടത്. മേളയുടെ ഭാഗമായി എല്ലാ ആഴ്ച്ചയിലും നറുക്കെടുപ്പിലൂടെ വിജയികളെ കണ്ടെത്തി സമ്മാനങ്ങൾ നൽകും. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് കെവി അബ്ദുള്ള സെക്രട്ടറി യൂസുഫ് ഇഎൻ, ട്രഷറർ നിസാർ എക്കണ്ടി മുഹമ്മദ് കെവിഎം ഇലക്ട്രിക്കൽസ്, ബഷീർ എവൺ കളക്ഷൻസ്, നാസർ റിസ ബേക്കറി ബഷീർ കെസിഎം ഫുട് വേർ, റഈസ് കണ്ടങ്ങൽ, സുബൈർ മൊബി സ്പോട്ട് സുറൂർ സെല്ല കളക്ഷൻ, റഷീദ് എം ഫ്ലൈ ലത്തീഫ് കെടി ഷഹീദ് കാരയിൽ എന്നിവർ നേതൃത്വം നൽകി

See also  അരീക്കോട് താലൂക്ക് ആശുപത്രിയിൽ: ഡോക്ടർമാർക്ക് സൗകര്യമില്ല, രോഗികൾ ദുരിതത്തിൽ

Related Articles

Back to top button