ചിലപ്പോൾ നിങ്ങളും കണ്ടിട്ടുണ്ടാവും പമ്പുടമകൾ പറ്റിക്കാതിരിക്കാൻ ചിലർ 105 രൂപക്കൊക്കെ പെട്രോൾ അടിക്കുന്നു

കബളിക്കപെടാതെ ഇരിക്കാൻ ചിലർ 110,115,101 രൂപ എന്നിങ്ങനെ പെട്രോൾ അടിക്കാറുണ്ട്. പക്ഷേ പെട്രോൾ പമ്ബുകളിൽ ഫ്ളോമീറ്റർ സംവിധാനമാണ് ഉപയോഗിക്കുന്നത്. ഈ സംവിധാനം ‘ലിറ്റർ’ അളവിൽ ഇന്ധനം വിതരണം ചെയ്യാൻ സഹായിക്കുന്നു. പമ്ബിലെ എല്ലാ കണക്കുകൂട്ടലുകളും ലിറ്ററിനെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ്.
പെട്രോൾ അല്ലെങ്കിൽ ഡീസൽ നിരക്കും വിതരണം ചെയ്യുന്ന അളവും അടിസ്ഥാനമാക്കി സോഫ്റ്റ്വെയർ ലിറ്ററിനെയാണ് രൂപയാക്കി മാറ്റുന്നത്. അതിനാൽ, 100 രൂപയോ 110 രൂപയോ 120 രൂപയോ നൽകുന്നത് ലിറ്ററിൻ്റെ കണക്കിന് പുറത്തുള്ള തുകയാവാൻ കാരണായേക്കാം.
ഉദാഹരണത്തിന്, 10.24 ലിറ്റർ 10.2 ലിറ്ററായി ചുരുങ്ങിയേക്കാം. റൗണ്ട് നമ്ബറുകൾ ഒഴിവാക്കുന്നതിലൂടെ കൂടുതൽ ഇന്ധനം ലഭിക്കുമെന്നതിന് യാതൊരു ഉറപ്പും ഇല്ല. കൃത്യമായ ഇന്ധനവിതരണം ഉറപ്പാക്കാൻ ലിറ്ററിൽ അടിക്കുന്നതാണ് നല്ലത്. ഉദാഹരണം 1 ലിറ്റർ, 2 ലിറ്റർ എന്നിങ്ങനെ.