Kerala

കുതിപ്പിന് ചെറിയ ഇടവേള; സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്. പവന് ഇന്ന് 40 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 73,840 രൂപയായി. ഗ്രാമിന് 5 രൂപ കുറഞ്ഞ് 9230 രൂപയിലെത്തി.

ശനിയാഴ്ച സ്വർണവില ഉയർന്നിരുന്നു. നേരിയ തോതിലെങ്കിലും ഇന്ന് വില കുറഞ്ഞത് ഉപഭോക്താക്കൾക്ക് ആശ്വാസമാണ്. അതേസമയം ഇറാൻ-ഇസ്രായേൽ സംഘർഷം തുടർന്നാൽ വില വർധനവിന് സാധ്യതയുണ്ട്

18 കാരറ്റ് സ്വർണവിലയിൽ മാറ്റമില്ല. ഗ്രാമിന് 7600 രൂപയിൽ തുടരുകയാണ്. വെള്ളി വിലയിൽ ഗ്രാമിന് ഒരു രൂപ വർധിച്ച് 119 രൂപയിലെത്തി.

See also  ശബരിമല സ്വർണക്കൊള്ളയിൽ ഡി മണിക്ക് പങ്കില്ലെന്ന് അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട്

Related Articles

Back to top button