National

അഹമ്മദാബാദ് വിമാന ദുരന്തം: 184 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു; 158 എണ്ണം ബന്ധുക്കൾക്ക് കൈമാറി

അഹമ്മദാബാദ് വിമാന ദുരന്തത്തിൽ മരിച്ച കൂടുതൽ യാത്രക്കാരെ തിരിച്ചറിയാനുള്ള നടപടികൾ തുടരുന്നു. 184 പേരെയാണ് ഡിഎൻഎ പരിശോധനയിലൂടെ ഇതുവരെ തിരിച്ചറിഞ്ഞത്. 158 മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറി. തിരിച്ചറിഞ്ഞ മറ്റുള്ളവരുടെ മൃതദേഹങ്ങൾ ഉടൻ കൈമാറും

അതേസമയം ദുരന്തത്തിൽ മരിച്ച മലയാളി നഴ്‌സ് രഞ്ജിതയുടെ ഡിഎൻഎ ഫലം ഇതുവരെ ലഭിച്ചിട്ടില്ല. വിമാനാപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട വിശ്വാസ് കുമാർ എന്ന യാത്രക്കാരൻ ആശുപത്രി വിട്ടു. അന്വേഷണസംഘത്തിന്റെ നിർദേശപ്രകാരം വിശ്വാസ് കുമാറിനെ ഹോട്ടലിലേക്ക് മാറ്റി

242 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇതിൽ ഒരാൾ ഒഴികെ 241 പേരും മരിച്ചു. അപകടകാരണം അന്വേഷിച്ചുള്ള വിവിധ ഏജൻസികളുടെ പരിശോധന തുടരുകയാണ്. വിമാനം ജനവാസ മേഖലയിൽ തകർന്നുവീണ അപകടത്തെ തുടർന്ന് 270ഓളം പേരാണ് മരിച്ചത്.

The post അഹമ്മദാബാദ് വിമാന ദുരന്തം: 184 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു; 158 എണ്ണം ബന്ധുക്കൾക്ക് കൈമാറി appeared first on Metro Journal Online.

See also  തഹാവൂർ റാണക്ക് കൊച്ചിയിലടക്കം സഹായം ചെയ്തവരെ തേടി എൻഐഎ; ചോദ്യം ചെയ്യൽ തുടരുന്നു

Related Articles

Back to top button