ജീവനൊടുക്കാൻ ശ്രമിച്ച നഴ്‌സിംഗ് വിദ്യാർഥിനിയുടെ നില ഗുരുതരം; മൻസൂർ ആശുപത്രിയിലേക്ക് എസ് എഫ് ഐ മാർച്ച്

കാഞ്ഞങ്ങാട് നഴ്‌സിംഗ് വിദ്യാർഥിനി ചൈതന്യ ജീവനൊടുക്കാൻ ശ്രമിച്ച സംഭവത്തിൽ മൻസൂർ ആശുപത്രിയിലേക്ക് എസ് എഫ് ഐ നടത്തിയ മാർച്ചിൽ സംഘർഷം. ആശുപത്രിയിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചവരെ പിരിച്ചുവിടാൻ പോലീസ് ലാത്തി വീശി. രണ്ട് എസ് എഫ് ഐ പ്രവർത്തകർക്കും ഒരു പോലീസുകാരനും സംഘർഷത്തിൽ പരുക്കേറ്റു
എസ് എഫ് ഐ സംസ്ഥാന കമ്മിറ്റി അംഗം വിഷ്ണു ചേരിപ്പാടി മാർച്ച് ഉദ്ഘാടനം ചെയ്തു. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ടു പോകുമെന്ന് എസ് എഫ് ഐ അറിയിച്ചു. വൈകുന്നേരം മൂന്ന് മണിക്ക് ഡി.വൈ.എസ്.പി വിദ്യാർഥികളുടെയും മാനേജ്‌മെന്റ് പ്രതിനിധികളുടെയും യോഗം വിളിച്ചിട്ടുണ്ട്
ഹോസ്റ്റൽ മുറിയിൽ ജീവനൊടുക്കാൻ ശ്രമിച്ച ചൈതന്യയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. മംഗലാപുരത്തെ ആശുപത്രിയിലാണ് കുട്ടിയെ പ്രവേശിപ്പിച്ചത്. വാർഡൻ ചൈതന്യയെ മാനസികമായി പീഡിപ്പിച്ചെന്നാണ് സഹപാഠികളുടെ മൊഴി.
The post ജീവനൊടുക്കാൻ ശ്രമിച്ച നഴ്‌സിംഗ് വിദ്യാർഥിനിയുടെ നില ഗുരുതരം; മൻസൂർ ആശുപത്രിയിലേക്ക് എസ് എഫ് ഐ മാർച്ച് appeared first on Metro Journal Online.