Local

വടശ്ശേരി ഗവ. ഹൈസ്‌കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനം നാളെ

കാവനൂർ : കാവനൂർ പഞ്ചായത്തിലെ വടശ്ശേരി ഗവ.ഹൈസ്‌കൂളിൽ പുതുതായി നിർമ്മിച്ച കെട്ടിടങ്ങളുടെ ഉദ്ഘാടനം നാളെ നിയമസഭാ സ്പീക്കർ എ.എൻ ഷംസീർ നിർവഹിക്കും. രാവിലെ 11 ന് നടക്കുന്ന ചടങ്ങിൽ പി.കെ ബഷീർ എം.എൽ.എ അധ്യക്ഷത വഹിക്കും. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വിദ്യാകിരണം പദ്ധതിയിൽ ഉൾപ്പെടുത്തി കിഫ്ബിയുടെ ഒരു കോടി രൂപയും നബാർഡിന്റെ രണ്ട് കോടി രൂപയും ചെലവഴിച്ചാണ് പുതിയ കെട്ടിടങ്ങൾ നിർമിച്ചിട്ടുള്ളത്. ആധുനിക രീതിയിൽ മൂന്നു നിലകളിലായി നിർമാണം പൂർത്തീകരിച്ച കെട്ടിടത്തിൽ 24 ഹൈടെക് സ്മാർട്ട് ക്ലാസ് മുറികളും ലൈബ്രറി, ലാബ്, ടോയ്‌ലറ്റ് ബ്ലോക്ക് സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
See also  വിശ്വാസപൂർവ്വം ആത്മകഥയെ കുറിച്ച് എഴുത്തുകാരൻ സമീർ കാവാഡ്

Related Articles

Back to top button