വിദ്യാർത്ഥികളെ ആവേശത്തിൽ ആക്കി ഡോൺ ബോസ്കോ കോളേജ് ഡേ നടത്തി.

മുക്കം: ഡോൺ ബോസ്കോ കോളേജ് കോളേജ് ഡേ നടത്തി. ഡോൺ ബോസ്കോ കോളേജിലെ വൈസ് പ്രിൻസിപ്പാൾ ജിജി ആശംസ അർപ്പിച്ച
കോളേജ് ഡേ പരിപാടിയിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി രജിസ്റ്ററാർ ഡോ.ഡെനോജ് സെബാസ്റ്റ്യൻ ഉദ്ഘാടനം നിർവഹിച്ചു. വിദ്യാർത്ഥികൾ നൂതന സാങ്കേതിക വിദ്യാഭ്യാസത്തിലൂടെ ജീവിതത്തിന്റെ ഉന്നത നിലവാരത്തിലേക്ക് എത്തണമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ
അദ്ദേഹം പറയുകയുണ്ടായി. ചടങ്ങിൽ കോളേജ് മാനേജർ ഫാ. മാർട്ടിൻ അഗസ്റ്റിൻ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ ഡോ. ഫാ. ജോബി എം അബ്രാഹാം കോളേജിന്റെ വാർഷിക റിപ്പോർട്ടും, കോളേജ് യൂണിയൻ സെക്രട്ടറി ഫാത്തിമ ഷിംന യൂണിയൻ റിപ്പോർട്ടും അവതരിപ്പിച്ചു.
കോളേജ് പി ടി എം എ വൈസ് പ്രസിഡണ്ട് മിനി ജോസഫ്, കോളേജ് യൂണിയൻ ചെയർപേഴ്സൺ അനസ്യ പി കെ എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. കല, കായികം, പഠനം, എന്നീ മേഖലകളിൽ മികവ് പുലർത്തിയ വിദ്യാർത്ഥികൾക്കുള്ള ക്യാഷ് അവാർഡുകൾ വിശിഷ്ടാതിഥി സമ്മാനിച്ചു.
ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിൽ വച്ച് നടന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇൻറർ കോളേജിയേറ്റ് ബോഡി ബിൽഡിംഗ് മത്സരത്തിൽ മൂന്നാം സ്ഥാനം നേടിയ വിനായക് സി നെ വിശിഷ്ടാതിഥി ചടങ്ങിൽ ആദരിച്ചു. ഉദ്ഘാടന സമ്മേളനത്തിന് ശേഷം വിദ്യാർത്ഥികളുടെ വിവിധ തരത്തിലുള്ള കലാപരിപാടികളും നടന്നു. കോളേജ് യൂണിയൻ യു യു സി നവീൻ പിയുവിന്റെ നന്ദി പ്രസംഗത്തോടുകൂടി കോളേജ് ഡേ സമാപിച്ചു.