Movies

രജനികാന്തിന്റെ ആരോഗ്യനില തൃപ്തികരം; നാല് ദിവസം കൂടി ആശുപത്രിയിൽ തുടരും

ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലുള്ള നടൻ രജനികാന്തിന്റെ ആരോഗ്യനില തൃപ്തികരം. രാവിലെ മുതൽ വിവിധ പരിശോധനകൾ നടത്തിയ ശേഷം രജനികാന്ത് ആശുപത്രിയിൽ തുടരുകയാണ്. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ‘കൂലി’ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.

കാർഡിയോളിസ്റ്റ് ഡോക്ടർ സായ് സതീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് രജനികാന്തിനെ പരിശോധിക്കുന്നത്. നാല് ദിവസം കൂടി താരം ആശുപത്രിയിൽ കഴിയുമെന്നാണ് സൂചന. ഇന്നലെ രാത്രി 11 മണിയോടെയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ടിജെ ജ്ഞാനവേൽ സംവിധാനം ചെയ്ത രജനികാന്തിന്റെ ‘വേട്ടയ്യൻ’ ഒക്ടോബർ 10ന് തിയേറ്ററുകളിൽ എത്താനിരിക്കെയാണ് താരത്തിന്റെ ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ ആരാധകരെ നിരാശയിലാക്കിയത്. നേരത്തെ 2020-ൽ ഉയർന്ന രക്തസമ്മർദ്ദത്തെ തുടർന്ന് രജനികാന്തിനെ ഹൈദരാബാദിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

 

The post രജനികാന്തിന്റെ ആരോഗ്യനില തൃപ്തികരം; നാല് ദിവസം കൂടി ആശുപത്രിയിൽ തുടരും appeared first on Metro Journal Online.

See also  ടോം ഇമ്മട്ടിയുടെ സംവിധാനം; വിനായകൻ നായകനായ ” പെരുന്നാൾ ” ഒരുങ്ങുന്നു: ചിത്രത്തിൽ പുതുമുഖങ്ങൾക്കും അവസരം

Related Articles

Back to top button