Kerala

ജലനിരപ്പ് ഉയർന്നു: കക്കി ആനത്തോട് ഡാമിന്റെ മൂന്ന് ഷട്ടറുകൾ തുറന്നു

കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത ശക്തമായ മഴയെ തുടർന്ന് കക്കി ആനത്തോട് ഡാമിൽ ജലനിരപ്പ് ഉയരുന്നതിനാൽ ഡാമിന്റെ മൂന്ന് ഷട്ടറുകൾ തുറന്നു. രണ്ടും മൂന്നും ഷട്ടറുകൾ 45 സെന്റിമീറ്റർ വീതം നേരത്തെ ഉയർത്തിയിരുന്നു.

ഇന്ന് രാവിലെ 10 നാണ് ഒന്നാമത്തെ ഷട്ടറും 30 സെന്റി മീറ്റർ ഉയർത്തിയത്. സ്ഥിതിഗതികൾ വിലയിരുത്തിയശേഷം ഇന്ന് ഉച്ചകഴിഞ്ഞ് ഡാമിന്റെ നാലാമത്തെ ഷട്ടറും തുറക്കും.

ഡാമിൽ നിന്ന് ഉയർന്ന തോതിൽ ജലം പുറത്തേക്ക് ഒഴുകുന്നതിനാൽ കക്കാട്ടാറിന്റെയും പമ്പയാറിന്റെയും ഇരുകരകളിൽ ഉള്ളവരും പൊതുജനങ്ങളും ജാഗ്രത പാലിക്കേണ്ടതാണ്.

The post ജലനിരപ്പ് ഉയർന്നു: കക്കി ആനത്തോട് ഡാമിന്റെ മൂന്ന് ഷട്ടറുകൾ തുറന്നു appeared first on Metro Journal Online.

See also  നല്ലേപ്പിള്ളിക്ക് പിന്നാലെ പാലക്കാട് മറ്റൊരു സ്കൂളിലെ ക്രിസ്മസ് ആഘോഷത്തിന് നേരെ അതിക്രമം; പുൽക്കൂട് തകർത്ത നിലയിൽ

Related Articles

Back to top button