Local

വിമർശനങ്ങൾ മുസ്‌ലിം ലീഗിന് കരുത്തുപകരും : ഇ ടി മുഹമ്മദ് ബഷീർ എം. പി

കൊടിയത്തൂർ: അരക്ഷിതമായ ഒരു സമൂഹത്തെ വിദ്യാഭ്യാസത്തിലൂടെ ശാക്തീകരിച്ച പ്രസ്ഥാനമാണ് മുസ്‌ലിം ലീഗെന്നും വിമർശനവും വെല്ലുവിളികളും സംഘടനയ്ക്ക് ശക്തി പകരുമെന്നും മുസ്‌ലിം ലീഗ് ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീർ എം പി. ഗ്രാമപഞ്ചായത്ത് തൊട്ട് പാർലമെൻ്റ് വരെ ലീഗിൻ്റെ ജനപ്രതിനിധികൾ നടത്തുന്ന ഇടപെടലുകളും പോരാട്ടവും തുല്യതയില്ലാത്തതാണ്. ഫാസിസത്തിനു മുമ്പിൽ മുട്ടുമടക്കുന്ന പ്രശ്നമേയില്ല. ബഷീർ സാഹിബ് ചൂണ്ടിക്കാട്ടി. സൗത്ത് കൊടിയത്തൂരിൽ മുസ്‌ലിം ലീഗ് സംഘടിപ്പിച്ച രാഷ്ട്രീയ പഠന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സൗത്ത് കൊടിയത്തൂർ വാർഡ് പ്രസിഡണ്ട് റഈസ് ചേപ്പാലി അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് സംസ്ഥാന സെകട്ടറി സി പി ചെറിയ മുഹമ്മദ് മുഖ്യ പ്രഭാഷണം നടത്തി. മുൻകാല സാരഥികളും പ്രമുഖ വ്യക്തിത്വങ്ങളുമായ പി എം അഹമ്മദ് ച്രന്ദ്രിക മുൻ മാനേജർ) കെ.ടി കുഞ്ഞാലി (മുൻ പഞ്ചായത്ത് ഇൻസ്പെക്ടർ) എ എം സി അബ്ദുസ്സലാം, സിപി അബ്ബാസ്, വളപ്പിൽ മുഹമ്മദ് മാസ്റ്റർ എന്നിവരെയും ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫസൽ കൊടിയത്തൂരിനെയും ഇ ടി മുഹമ്മദ് ബഷീർ ഷാൾ അണിയിച്ച് ആദരിച്ചു. പഠന സെഷനുകളിൽ അഡ്വ. നജ്മ തബ്ഷീറ,അസീം ചെമ്പ്ര ,നിസാം കാരശേരി എന്നിവർ ക്ലാസുകൾ നയിച്ചു. കുടുംബ സദസ്സിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബു മുഖ്യാതിഥിയായി. ആശംസകൾ നേർന്നു എം എ അബ്ദുറഹ്മാൻ, കെ വി അബ്ദുറഹിമാൻ നിയോജക മണ്ഡലം മുസ് ലിം ലീഗ് ഭാരവാഹികളായ പി ജി മുഹമ്മദ് , കെ പി അബ്ദുറഹ്മാൻ, മജീദ് പുതുക്കുടി പഞ്ചായത്ത് മുസ്‌ലിംലീഗ് ഭാരവാഹികളായ എൻ കെ അഷ്റഫ്, മജീദ് മൂലത്ത്, പി പി ഉണ്ണിക്കമ്മു , ഷാബൂസ് അഹമ്മദ്, എൻ ജമാൽ, ഗ്രാമപഞ്ചായത്ത് മെമ്പർ എം ടി റിയാസ്, എം. അഹമ്മദ്കുട്ടി മദനി, കെ.ഹസ്സൻ കുട്ടി,ടി ടി അബ്ദുറഹ്മാൻ, ഇ എ നാസർ, വൈത്തല അബൂബക്കർ, വി.എ റഷീദ് മാസ്റ്റർ, ബഷീർ കണ്ണഞ്ചേരി, സി പി അബ്ദുറഹ് മാൻ വനിത ലീഗ് ഭാരവാഹികളായ ആയിഷ ചേലപ്പുറത്ത്, ഷരീഫ എൻ വി പ്രസംഗിച്ചു. വാർഡ് മുസ്‌ലിം ലീഗ് സെക്രട്ടറി എൻ. നസ്റുല്ല സ്വാഗതവും പഞ്ചായത്ത് സെക്രട്ടറി പി സി അബ്ദുന്നാസർ നന്ദിയും പറഞ്ഞു.

See also  അരീക്കാട് പഞ്ചായത്ത് പ്രസിഡണ്ട് നൗഷിർ കല്ലടയെ ടിഡിആർ.എഫ് ആദരിച്ചു

Related Articles

Back to top button