Local

വെറ്റിലപ്പാറ ഗവൺമെന്റ് ഹൈസ്ക്കൂൾ സോഷ്യൽ സർവ്വീസ് സ്ക്കീമിന്റെ നേതൃത്വത്തിൽ കേക്ക് നിർമ്മാണശില്പശാല സംഘടിപ്പിച്ചു

വെറ്റിലപ്പാറ : വെറ്റിലപ്പാറ ഗവൺമന്റ് ഹൈസ്ക്കൂളിൽ സോഷ്യൽ സർവ്വീസ് സ്കീമിന്റെ നേതൃത്വത്തിൽ കേക്ക് നിർമ്മാണ ശിൽപ്പശാല സംഘടിപ്പിച്ചു. സോഷ്യൽ സർവ്വീസ് സ്കീം വളണ്ടിയർ അലീഫ് സ്വാഗതം പറഞ്ഞ ചടങ്ങ് പ്രധാന അധ്യാപിക ലൌലി ടീച്ചർ ഉദ്ഘാടനം ചെയ്തു. അധ്യക്ഷ പ്രസംഗം ഉസ്മാൻ പാറയ്ക്കൽ നിർവഹിച്ചു. പദ്ധതി വിശദീകരണം എസ്എസ്എസ് കോർഡിനേറ്റർ റോജൻ സർ നിർവഹിച്ചു. കുട്ടികളെ സാമ്പത്തികമായി സ്വയം പര്യാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ റസീന ഷറഫുദീന്റെ നേതൃത്വത്തിലാണ് ശില്പശാല നടന്നത്. ചടങ്ങിൽ എംപിടിഎ പ്രസിഡന്റ് ഹസീന ഫിറോസ് സ്കൂൾ സ്റ്റാഫ് സെക്രട്ടറി അലി അക്ബർ, സഹ കോർഡിനേറ്റർ മഞ്ജുഷ എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ വളണ്ടിയർ ലീഡർ ആയിഷ നന്ദി പറഞ്ഞു.

See also  വന്യജീവി ആക്രമണം; രാത്രികാല പട്രോളിംഗുമായി വനംവകുപ്പ്

Related Articles

Back to top button