Local

തെരുവുനാടകം നടത്തി

മുക്കം: മാമ്പറ്റ ഡോൺ ബോസ്കോ കോളേജിലെ എൻഎസ്എസ് വിദ്യാർത്ഥികൾ മുക്കം ബസ് സ്റ്റാൻഡിൽ തെരുവ് നാടകം നടത്തി. ലോക വനിതാ ദിനത്തോടനുബന്ധിച്ച് സ്ത്രീ ശാക്തീകരണ പ്രവർത്തനങ്ങളെ ആസ്പദമാക്കിയുള്ള നാടകമായിരുന്നു വിദ്യാർത്ഥികൾ അവതരിപ്പിച്ചത്. ഈ പരിപാടിയുടെ ഉദ്ഘാടനം മുക്കം പ്രസ് ക്ലബ്ബ് സെക്രട്ടറി ശ്രീ. ഫസൽ ബാബു നിർവഹിച്ചു. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ജിജി ജോർജ് കോളേജ് അഡ്മിനിസ്ട്രേറ്റർ ഫാ. ജോമി പാറേക്കാട്ടിൽ, ജിമ്മി അഗസ്റ്റിൻ എന്നിവർ പ്രസംഗിച്ചു. എൻഎസ്എസ് സെക്രട്ടറി അലീന ഷാജി, നിഷാം എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

See also  ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് ഓഫീസിൽ നാഥനില്ല ജനങ്ങൾ ദുരിതത്തിൽ യു.ഡി.എഫ് മെമ്പർമാരുടെ പ്രതിഷേധം സംഘർഷത്തിൽ

Related Articles

Back to top button