Local

ഖുർആൻ ആസ്വാദനവും ഫലസ്തീൻ ഐക്യദാർഢ്യ സംഗമവും അരീക്കോടിൽ

അരീക്കോട്: പെരുമ്പറമ്പ മസ്ജിദുൽ മനാർ സംഘടിപ്പിച്ച ഖുർആൻ ആസ്വാദനവും ഫലസ്തീൻ ഐക്യദാർഢ്യ സംഗമവും പ്രൊഫ. എൻ. വി. അബ്ദുറഹ് മാൻ സാഹിബ് ഉദ്ഘാടനം ചെയ്തു. ഖുർആൻ മനുഷ്യന് മുന്നിൽ തുറന്നിടുന്ന വിജ്ഞാന വാതായനങ്ങളെക്കുറിച്ച് അദ്ദേഹം സംസാരിച്ചു.

ഖുർആൻ ഹിഫ്ദ് മത്സരത്തിൽ ഇന്ത്യയിൽ ഒന്നാം സ്ഥാനവും അന്താരാഷ്ട്ര തലത്തിൽ പത്താം സ്ഥാനവും നേടിയ ഹാഫിദ് ഷഹീൻ ബിൻ ഹംസ, കാലിക്കറ്റ്‌ യൂണിവേഴ്സിറ്റിയിൽ നിന്നും ഇസ്‌ലാമിക സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടിയ ഹാഫിദ് എ. അബ്ദുല്ല ബിൻ റഫീഖ് എന്നിവരെ സദസ്സിൽ ആദരിച്ചു. ഡോ. എ അബ്ദുല്ല “ഫലസ്ത്വീനികൾ നമ്മുടെ സഹോദരങ്ങൾ” എന്ന വിഷയത്തിൽ പ്രസംഗിച്ചു. ഡോ. എ. അബ്ദുല്ലയും ഹാഫിദ് ഷഹീൻ ബിൻ ഹംസയും ചേർന്ന് നടത്തിയ ഖുർആൻ ആസ്വാദനം സദസ്സിന് നവ്യാനുഭവം സമ്മാനിച്ചു.

See also  രാജ്യസുരക്ഷ കേന്ദ്ര സർക്കാറിന് വീഴ്ച പറ്റി

Related Articles

Back to top button