Local

കാരക്കുറ്റിയിലെ പഠനോത്സവം ശ്രദ്ധേയമായി

കൊടിയത്തൂർ :കാരക്കുറ്റി ജി. എൽ.പി. സ്കൂളിൽ ‘അടയാളം’ എന്ന പേരിൽ നടന്ന പഠനോത്സവം ശ്രദ്ധേയമായി. ഒരു വർഷക്കാലം വിവിധ ക്ലാസ്സുകളിൽ വ്യത്യസ്ത വിഷയങ്ങളുമായി ബന്ധപ്പെട്ട് കുട്ടികൾ നേടിയ ശേഷികളുടെ പ്രകടനവും ക്ലാസ്സ്‌റൂം പ്രവർത്തനങ്ങളുടെ ഭാഗമായി അവർ തയ്യാറാക്കിയ ഉത്പന്നങ്ങളുടെ പ്രദർശനവും തത്സമയ നിർമാണങ്ങളും പരിപാടിയുടെ ഭാഗമായി നടന്നു.കുട്ടികളുടെ ശേഖരണങ്ങൾ, കുഞ്ഞെഴുത്തുകൾ, അവരൊരുക്കിയ ശാസ്ത്ര പരീക്ഷണങ്ങൾ, പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട ദൃശ്യാവിഷ്കാരങ്ങൾ,കലാപ്രകടന ങ്ങൾ തുടങ്ങിയവയും നടന്നു.
ഗ്രാമ പഞ്ചായത്ത് അംഗം വി. ശംലൂലത്ത് പരിപാടി ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ്‌ വി. മുഹമ്മദുണ്ണി അധ്യക്ഷനായിരുന്നു. ക്ലസ്റ്റർ കോഡിനേറ്റർ സഫിയ, മാതൃസമിതി ചെയർപേഴ്സൺ എം ഷാഹിദ, ഹെഡ്മാസ്റ്റർ ജി അബ്ദുൽ റഷീദ്, പി.ഷംനാബി, എം വി.സഫിയ, എസ്. അഷിത സംസാരിച്ചു. കെ എം അശ്വതി, സി എൻ നിഷി, സുചിത്ര, സി. ടി.അപ്പുണ്ണി നേതൃത്വം നൽകി.

See also  ഊർങ്ങാട്ടിരി പഞ്ചായത്ത് സംരംഭകത്വ വികസന മേള നാളെ

Related Articles

Back to top button