National

യുപി ആഗ്രയിൽ മിഗ് 29 വിമാനം തകർന്നുവീണു; പൈലറ്റ് രക്ഷപ്പെട്ടു

ഉത്തർപ്രദേശിലെ ആഗ്രയ്ക്ക് സമീപം മിഗ്-29 യുദ്ധവിമാനം തകർന്നുവീണു. പഞ്ചാബിലെ ആദംപൂരിൽ നിന്നാണ് വിമാനം പറന്നുയർന്നത്.

വ്യോമാഭ്യാസത്തിന്റെ ഭാഗമായി ആഗ്രയിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

അപകടത്തിൽ വിമാനത്തിലുണ്ടായിരുന്ന പൈലറ്റ് രക്ഷപെട്ടു. സംഭവത്തിൽ വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചു.

 

The post യുപി ആഗ്രയിൽ മിഗ് 29 വിമാനം തകർന്നുവീണു; പൈലറ്റ് രക്ഷപ്പെട്ടു appeared first on Metro Journal Online.

See also  സ്കൂട്ടറിൽ സംസാരിച്ചിരുന്ന യുവതിക്കും യുവാവിനും നേരെ സദാചാര ആക്രമണം; 5 പേർ അറസ്റ്റിൽ

Related Articles

Back to top button