Local
മിഗ് വെൽഡിങ് കോഴ്സ് സെന്ററിന്റെ ഉദ്ഘാടനം നടത്തി.

മുക്കം: മാമ്പറ്റ ഡോൺ ബോസ്കോ പ്രൈവറ്റ് ഐടിഐ യിൽ വിദ്യാർഥികൾക്കും, യുവാക്കൾക്കും ഭാവിയിൽ ഏറ്റവും കൂടുതൽ പ്രയോജനപ്പെടുന്ന മിഗ് ഗ്യാസ് മെറ്റൽ ആർക്ക് വെൽഡിങ് കോഴ്സ് സെന്ററിന്റെ ഉദ്ഘാടനം ഡോൺ ബോസ്കോ അഡ്മിനിസ്ട്രേറ്റർ ഫാ. ജോമി പാറേക്കാട്ടിൽ ഉദ്ഘാടനം നിർവഹിച്ചു. ഐടിഐ പ്രിൻസിപ്പൽ ഫാ. ആൻട്രി സ്വാഗതം പറഞ്ഞ ചടങ്ങിൽ . ഡോൺ ബോസ്കോ ക്യാമ്പസ് മിനിസ്റ്റർ ഫാ. ജോസഫ് പതിക്കൽ അധ്യക്ഷത വഹിച്ചു. ഉദ്ഘാടന പരിപാടികൾക്ക് ഐടിഐ ഇൻസ്ട്രക്ടർമാരായ യദു ദാസ്, ബിജിത്ത് എം വി, ഷാലിറ്റ് ജോർജ് എന്നിവർ നേതൃത്വം നൽകി.