Local
വഖഫ് ഭേദഗതിയിൽ ബിൽ കത്തിച്ചു പ്രതിഷേധിച്ചു

മുക്കം : വെൽഫെയർ പാർട്ടി മുക്കം മുൻസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വഖഫ് ഭേദഗതി ബിൽ കത്തിച്ച് പ്രതിഷേധിച്ചു. മുൻസിപ്പൽ പ്രസിഡന്റ് കെ അബ്ദുൽ റഹീം ഉദ്ഘാടനം ചെയ്തു. വഖ്‌ഫ് നിയമഭേദഗതി മുസ്‌ലിം വംശഹത്യ പദ്ധതി തന്നെ, സംഘ്പരിവാർ വംശീയ ഭീകരതക്കെതിരെ ജനം തെരുവിലിറങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സെക്രട്ടറി കൗൺസിലർ ഗഫൂർ മാസ്റ്റർ അധ്യക്ഷത വഹിച്ചു. അംജദ്, ഇല്യാസ് കെ.ടി, റഫീഖ് മാസ്റ്റർ എന്നിവർ നേതൃത്വം നൽകി
ഫോട്ടോ: വെൽഫെയർ പാർട്ടി പ്രവർത്തകർ വഖഫ് ഭേദഗതി ബിൽ കത്തിച്ച് പ്രതിഷേധിക്കുന്നു