Kerala

സ്പിരിറ്റ് എത്തിച്ചത് സിപിഎം ലോക്കൽ സെക്രട്ടറി, പ്രതി ചേർത്തു

പാലക്കാട്ടെ സ്പിരിറ്റ് കേസിൽ സിപിഎം നേതാവും പ്രതി. സിപിഎം പെരുമാട്ടി ലോക്കൽ സെക്രട്ടറിയായ ഹരിദാസനെയാണ് കേസിൽ പ്രതി ചേർത്തത്. പ്രതിയായ ഹരിദാസൻ ഒളിവിലാണെന്നും അന്വേഷണം നടത്തുന്നുണ്ടെന്നും പോലീസ് അറിയിച്ചു

കഴിഞ്ഞ ദിവസമാണ് പാലക്കാട് ചിറ്റൂരിൽ 1260 ലിറ്റർ സ്പിരിറ്റ് പിടിച്ചെടുത്തത്. മീനാക്ഷിപുരം സർക്കാർപതിയിൽ കണ്ണയ്യന്റെ വീട്ടിൽ നിന്നാണ് സ്പിരിറ്റ് പിടികൂടിയത്. കണ്ണയ്യനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു

ഇയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് കൂട്ടുപ്രതികളെ കുറിച്ചുള്ള വിവരം ലഭിച്ചത്. ലോക്കൽ സെക്രട്ടറിയായ ഹരിദാസനും ഉദയനും ചേർന്നാണ് സ്പിരിറ്റ് എത്തിച്ചതെന്നാണ് കണ്ണയ്യന്റെ മൊഴി
 

See also  സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്; പവന് 120 രൂപ കുറഞ്ഞു

Related Articles

Back to top button