Local
ശാസ്ത്രപഥം 6.0 സംസ്ഥാനതല വിജയികളായി ഒമ്പതാം ക്ലാസ് വിദ്യാർത്ഥികൾ

കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും 75000 രൂപയുടെ പ്രൈസ് മണിയോടുകൂടി
വൈഐപി ശാസ്ത്രപഥം 6.0 സംസ്ഥാനതല വിജയികളായ ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളായ അശ്വന്ത് ഇ പി, ജിയോ ജോർജ്, മുഹമ്മദ് നജാദ് കെ എന്നീ മിടുക്കന്മാർക്ക് അഭിനന്ദനങ്ങൾ
കുട്ടികളുടെ നൂതന ആശയങ്ങളെ യാഥാർത്ഥ്യമാക്കാൻ കെ- ഡിഐസ്സി ൻ്റെ കീഴിൽ നടത്തുന്ന പദ്ധതിയാണ് യങ് ഇന്നവെറ്റേർസ് പ്രോഗ്രാം(വൈഐപി).
എട്ടാം ക്ലാസ് വിദ്യാർത്ഥികൾ മുതൽ ഗവേഷക വിദ്യാർഥികൾ വരെ ഈ പദ്ധതിയിൽ പങ്കാളികളാകുന്നു. രണ്ടോ മൂന്നോ കുട്ടികൾ അടങ്ങുന്ന കൂട്ടായ്മയിൽ ഉടലെടുക്കുന്ന ആശയങ്ങൾ പ്രാവർത്തികമാക്കി വിജയങ്ങൾ വരിക്കുന്ന ഒരു നല്ല സംരംഭകരാകാൻ വൈഐപി കളമൊരുക്കുന്നു.
കുട്ടിൾക്ക് തങ്ങളുടെ ആശയങ്ങൾക്ക് പേറ്റന്റ് ലഭിക്കുന്നു.