Local

ആടുകളെ വിതരണം ചെയ്തു

അരീക്കോട്: അരീക്കോട് ഗ്രാമ പഞ്ചായത്ത് 2023 – 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വനിതകൾക്ക് പെണ്ണാട് വിതരണം ചെമ്രക്കാട്ടൂർ മൃഗാശുപത്രിയിൽ വെച്ച് അരീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ.ടി അബ്ദുഹാജി ഉദ്ഘാടനം നിർവഹിച്ചു. 2023 – 24 വാർഷിക പദ്ധതിയിൽ 470 കുടുംബങ്ങൾക്ക് കോഴിയും, 30 കുടുംബങ്ങൾക്ക് ആടും നൽകി. ചടങ്ങിൽ വൈസ് പ്രസിഡന്റ് അഡ്വ. ദിവ്യ അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ സാദിൽ കെ സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർ മുഹമ്മദ് നാണി ആശംസയും ഡോ: സന്ധ്യ നന്ദിയും പറഞ്ഞു.

See also  അമ്മയെ അടിക്കുന്നു ; അനുജന്‍റെ കയ്യും കാലും തല്ലിയൊടിക്കാൻ ജ്യേഷ്ഠന്‍റെ ക്വട്ടേഷൻ

Related Articles

Check Also
Close
Back to top button