National

ഞാൻ വീണ്ടും മുഖ്യമന്ത്രിയാകണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നുണ്ട്; വിട്ടുവീഴ്ചക്കില്ലെന്ന സൂചനയുമായി ഷിൻഡെ

മഹാരാഷ്ട്രയിൽ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തർക്കം അവസാനിക്കുന്നില്ല. താൻ വിട്ടുവീഴ്ചക്കില്ലെന്ന സൂചന നൽകി ശിവസേന നേതാവും മുൻ മുഖ്യമന്ത്രിയുമായ ഏക്‌നാഥ് ഷിൻഡെ രംഗത്തുവന്നു. താൻ സാധാരണക്കാർക്ക് വേണ്ടിയാണ് പ്രവർത്തിച്ചതെന്നും അതുകൊണ്ട് തന്നെ മുഖ്യമന്ത്രി സ്ഥാനത്ത് തിരിച്ചെത്താൻ അവർ ആഗ്രഹിക്കുന്നുണ്ടെന്നും ഷിൻഡെ പറഞ്ഞു

ഞാൻ ജനങ്ങളുടെ മുഖ്യമന്ത്രിയായിരുന്നു. ഞാൻ മുഖ്യമന്ത്രി മാത്രമല്ല, സാധാരണക്കാരൻ കൂടിയാണെന്ന് എപ്പോഴും പറയാറുള്ളതാണ്. ജനങ്ങളുടെ പ്രശ്‌നങ്ങളും വേദനകളുമെല്ലാം മനസ്സിലാക്കി അത് പരിഹരിക്കാനുള്ള ശ്രമങ്ങൾ നടത്തിയിട്ടുണ്ട്. സാധാരണക്കാരനെ പോലെ പ്രവർത്തിച്ചതു കൊണ്ട് തന്നെ ഞാൻ മുഖ്യമന്ത്രിയായി തിരിച്ചുവരണമെന്ന് ആളുകൾ ആഗ്രഹിക്കുന്നത് സ്വാഭാവികമാണ്

മഹായുതി സഖ്യം തന്റെ നേതൃത്വത്തിലാണ് തെരഞ്ഞെടുപ്പ് വിജയിച്ചതെന്നും ഷിൻഡെ ബിജെപി നേതൃത്വത്തെ ഓർമിപ്പിച്ചു. ഇപ്പോൾ മഹായുതി നേടിയ വിജയം മുമ്പ് മറ്റാർക്കും നേടാനായിട്ടില്ലെന്നും ഷിൻഡെ പറഞ്ഞു. അതേസമയം പ്രധാനമന്ത്രി മോദിയും അമിത് ഷായും എടുക്കുന്ന തീരുമാനത്തെ ശിവസേന പിന്തുണക്കുമെന്നും ഷിൻഡെ പറഞ്ഞു

See also  മഹാരാഷ്ട്രയുടെ അലമട്ടി ഉയരം സംബന്ധിച്ച എതിർപ്പ്; കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ രംഗത്ത്

Related Articles

Back to top button