Education

പൂനെയിൽ സ്പിന്നർമാരുടെ തേർവാഴ്ച; ന്യൂസിലാൻഡിന് ആറ് വിക്കറ്റുകൾ നഷ്ടമായി

പൂനെയിൽ നടക്കുന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ബാറ്റ് ചെയ്യുന്ന ന്യൂസിലാൻഡിന് ആറ് വിക്കറ്റുകൾ നഷ്ടമായി. സ്പിന്നർമാരെ തുണക്കുന്ന പിച്ചിൽ അശ്വിനും വാഷിംഗ്ടൺ സുന്ദറും ചേർന്നാണ് കിവീസ് ബാറ്റിംഗിന്റെ നട്ടെല്ലൊടിച്ചത്. നിലവിൽ ന്യൂസിലാൻഡ് 222 റൺസിന് ആറ് വിക്കറ്റ് എന്ന നിലയിലാണ്

ടോസ് നേടിയ ന്യൂസിലാൻഡ് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. സ്‌കോർ 32ൽ എത്തിയപ്പോഴേക്കും അവർക്ക് ക്യാപ്റ്റൻ ടോം ലാഥത്തെ നഷ്ടമായി. 15 റൺസാണ് ലാഥം എടുത്തത്. ഡെവോൺ കോൺവേ 76 റൺസെടുത്തു. രചിൻ രവീന്ദ്ര 65 റൺസിനും വീണു

മറ്റാർക്കും കാര്യമായി തിളങ്ങാനായില്ല. ഡാരിൽ മിച്ചൽ 18 റൺസിനും ടോം ബ്ലൻഡൽ മൂന്ന് റൺസിനും പുറത്തായി. രണ്ട് റൺസുമായി ഗ്ലെൻ ഫിലിപ്‌സും 15 റൺസുമായി മിച്ചൽ സാന്റ്‌നറുമാണ് ക്രീസിൽ. ഇന്ത്യക്കായി അശ്വിനും വാഷിംഗ്ടൺ സുന്ദറും മൂന്ന് വീതം വിക്കറ്റുകൾ വീഴ്ത്തി.

The post പൂനെയിൽ സ്പിന്നർമാരുടെ തേർവാഴ്ച; ന്യൂസിലാൻഡിന് ആറ് വിക്കറ്റുകൾ നഷ്ടമായി appeared first on Metro Journal Online.

See also  ❤️പറയാതെ പോയ പ്രണയം..❤️ : ഭാഗം 21

Related Articles

Back to top button