Local
ജി എം യു പി സ്കൂൾ മുണ്ടമ്പ്ര ഷീ ടോയ്ലറ്റ് ഉദ്ഘാടനം ചെയ്തു

അരീക്കോട്: അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മുണ്ടമ്പ്ര ജിഎംയുപി സ്കൂൾ വിദ്യാർത്ഥികൾക്കായി നിർമ്മിച്ച ഷീ ഫ്രണ്ട്‌ലി ടോയ്‌ലറ്റിന്റെ ഉദ്ഘാടനം 18 ന് വ്യാഴാഴ്ച അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് റുഖയ്യ ഷംസു നിർവഹിച്ചു. അരീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി കെ ടി അബ്ദു ഹാജി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഉമ്മു സൽമ പിടി, വാർഡ് മെമ്പർ രതീഷ് കെ, ഉമറുൽ ഫാറൂഖ്, ഒഎം അലി, ടി അബ്ദുറഹിമാൻ, അബൂബക്കർ പറശ്ശേരി തുടങ്ങിയവർ പങ്കെടുത്തു. പ്രധാനാദ്ധ്യാപകൻ ഷൈൻ പി ജോസ് സ്വാഗതവും പിടിഎ പ്രസിഡണ്ട് സുലൈമാൻ കെ പി നന്ദിയും പറഞ്ഞു.