Local

ഹരിത കർമ്മ സേനക്കുള്ള ത്രിദിന പരിശീലനം ആരംഭിച്ചു

കീഴുപറമ്പ്: കീഴുപറമ്പ് ഗ്രാമപഞ്ചായത്തിലെയും ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്തിലെയും ഹരിത കർമ്മസേന അംഗങ്ങൾക്കുള്ള മലപ്പുറം ജില്ലാകുടുംബശ്രീ മിഷന്റെ കീഴിൽ നൽകുന്ന
ത്രിദിന പരിശീലനത്തിന് കീഴുപറമ്പ് ഗ്രാമപഞ്ചായത്തിൽ നിന്നും തുടക്കം കുറിച്ചു. പരിശീലനതിന് GREEM WORMS ECO SOLUTION റിസോഴ്സ് പേഴ്സൺമാരായ തൻസീം, ഷാമിൽ എന്നിവർ നേതൃത്വം നൽകി. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ ജംഷീറ ബാനു അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് പ്രസിഡന്റ് പി.പി.എ റഹ്മാൻ ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സഹല മുനീർ, മെമ്പർമാരായ വിജയലക്ഷ്മി, എം.എം മുഹമ്മദ്, കുടുംബശ്രീ ബ്ലോക്ക് കോഡിനേറ്റർ അനീഷ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സിഡിഎസ് ചെയർപേഴ്സൺ റംലാബീഗം സ്വാഗതവും കീഴുപറമ്പ് ഹരിത കർമ്മ സേന സെക്രട്ടറി ഷെറീന നന്ദിയും പറഞ്ഞു.

See also  കിഴിശ്ശേരി മർദനക്കൊല: വിചാരണ അഡീഷണൽ ഫാസ്റ്റ് ട്രാക്ക് കോടതിയിലേക്ക്

Related Articles

Back to top button