പരിശീലനം നൽകി

മുക്കം:കേരള സർക്കാരിൻ്റെ കേരള ഡെവലപ്മെൻറ് ആൻഡ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിലിന്റെ ഭാഗമായിട്ടുള്ള വിജ്ഞാനകേരളം പദ്ധതിയുടെ ഭാഗമായി ഡിഗ്രി കഴിഞ്ഞ് ജോലി നോക്കുന്ന വിദ്യാർത്ഥികൾക്ക് വേണ്ടി മൂന്ന് ദിവസത്തെ പരിശീലന പരിപാടി മാമ്പറ്റ ഡോൺ ബോസ്കോ കോളേജിൽ വച്ച് നടത്തി. പരിശീലന പരിപാടിയുടെ ഉദ്ഘാടനം കോളേജ് മാനേജർ ഫാ. മാർട്ടിൻ അഗസ്റ്റിൻ നിർവഹിച്ചു. കോളേജ് വൈസ് പ്രിൻസിപ്പൽ ജിജി ജോർജ് അധ്യക്ഷത വഹിച്ചു. കെ ഡിസ്കിന്റെ നേതൃത്വത്തിൽ ആയിരുന്നു ട്രെയിനിങ് പ്രോഗ്രാം നടത്തിയത്. ഒരു ഇൻറർവ്യൂവിൽ പങ്കെടുക്കുമ്പോൾ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം, എങ്ങനെ ഇൻറർവ്യൂവിൽ പങ്കെടുക്കണം, ബയോ ഡാറ്റ എങ്ങനെ തയ്യാറാക്കണം തുടങ്ങിയ കാര്യങ്ങളെക്കുറിച്ചുള്ള പരിശീലനമാണ് വിദ്യാർത്ഥികൾക്ക് നൽകിയത്. നോളേജ് മിഷന്റെ ട്രെയിനർ ഗോകുൽ എം നായർ ആണ് വിദ്യാർഥികൾക്ക് പരിശീലനം നൽകിയത്. കെ ഡിസ്ക് ജില്ല കോഡിനേറ്റർ ജയ ഗോവിന്ദ് നേതൃത്വം നൽകി.