Local
തെരട്ടമ്മൽ വാർഡിലെ വാഴക്കന്ന് വിതരണോദ്‌ഘാടനം വാർഡ് മെമ്പർ നിർവ്വഹിച്ചു

ഊർങ്ങാട്ടിരി: ഊർങ്ങാട്ടിരി ഗ്രാമ പഞ്ചായത്ത് 2023-24 വർഷത്തെ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കിയ വനിതകൾക്കുള്ള വാഴക്കന്ന് വിതരണത്തിന്റെ തെരട്ടമ്മൽ വാർഡ് തല ഉദ്ഘാടനം വാർഡ് മെമ്പർ ജമീല നജീബ് നിർവ്വഹിച്ചു. അസിസ്റ്റന്റ് അഗ്രികൾച്ചറൽ ഓഫീസർ ലളിതാംമ്പിക ദേവിയുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ വാർഡിലെ അപേക്ഷ സമർപ്പിച്ച 30 ളം വനിതകൾക്ക് 1200 ലധികം വാഴക്കന്നുകൾ വിതരണം ചെയ്തു.