Local

എസ് വൈ എസ് ആദർശ സഞ്ചാരത്തിന് തുടക്കമായി

അരീക്കോട്: ഈ മാസം 26 ന് എസ് വൈ എസ് അരീക്കോട് സോൺ സംഘടിപ്പിക്കുന്ന ആദർശ മുഖാമുഖത്തിന് മുന്നോടിയായുള്ള ആദർശ സഞ്ചാരം പ്രചരണ യാത്രയ്ക്ക് തുടക്കമായി. സൂഫിവര്യനായ തരുവണ അബ്ദുള്ള മുസ്ലിയാരുടെ മഖാം സിയാറത്തോടെയാണ് പരിപാടി ആരംഭിച്ചത്. എസ്.വൈ.എസ് മലപ്പുറം ഈസ്റ്റ് ജില്ലാ കമ്മിറ്റി അംഗം സുൽഫീക്കർ കീഴുപറമ്പ് ആദർശ സഞ്ചാരത്തിനുള്ള പതാക കൈമാറി. കേരള മുസ്ലിം ജമാഅത്ത്, എസ്.വൈ.എസ്, എസ്.ജെ.എം, എസ്.എസ്.എഫ്, എസ്.എം.എ നേതാക്കൾ പങ്കെടുത്തു.

പ്രചരണ വാഹനങ്ങളുടെ അകമ്പടിയോടെ ജനുവരി 19, 20, 21, 22 തിയ്യതികളിലായി പുവ്വത്തിക്കൽ, ഊർങ്ങാട്ടിരി, അരീക്കോട്, ചെമ്രക്കാട്ടൂർ, കീഴുപറമ്പ്, ഇരിവേറ്റി, കാവനൂർ എന്നീ സർക്കിളുകളിലൂടെ ആദർശ സഞ്ചാരം കടന്നുപോകും. സലഫിസത്തിനും ബിദ്അത്തിനുമെതിരെ ആദർശ പ്രഭാഷണങ്ങളും മുഴുവൻ യൂണിറ്റ് കേന്ദ്രങ്ങളിലും നടക്കും.

വിവിധ പദ്ധതികളുടെ സമാപനം കുറിച്ച് ജനുവരി 26 ന് അരീക്കോട് “സലഫിസം ബിദ്അത്താണ്” എന്ന പ്രമേയത്തിൽ നടക്കുന്ന ആദർശ സമ്മേളനത്തിൽ അലവി സഖാഫി കൊളത്തൂർ, ഹാഫിള് അമാനുളള സഖാഫി, മുഹ് യിദ്ധീൻ സഖാഫി വെട്ടത്തൂർ തുടങ്ങിയവർ പങ്കെടുക്കും.

See also  അരീക്കോട് പഞ്ചായത്ത് സംരംഭകത്വ വികസന മേള നാളെ

Related Articles

Back to top button