Local

ഹജ്ജ് മാനവ സാഹോദര്യത്തിൻ്റെ മഹനീയ മാതൃക

മുക്കം : ലോകത്തിൻ്റെ അഷ്ട ദിക്കുകളിൽ നിന്നും ഒരേ സമയം ദശ ലക്ഷങ്ങൾ ഒരുമിച്ചു ചേരുന്ന ഹജ്ജ് എന്ന ആരാധനാ സംഗമം മാനവ സാഹോദര്യത്തിൻ്റെ ഉദാത്ത മാതൃകയാണെന്ന് മുക്കം ലീഗ് ഹൗസിൽ മുനിസിപ്പൽ ലീഗ് കമ്മിറ്റി സംഘടിപ്പിച്ച ഹാജിമാർക്കുള്ള യാത്രയയപ്പ് സംഗമം അഭിപ്രായപ്പെട്ടു

ഭീമമായ സാമ്പത്തിക ബാധ്യതയും കാര്യമായ ശാരീരിക അദ്ധ്വാനവും മുടക്കി ഒരു വിശ്വാസി ഹജ്ജിലൂടെ നേടിയെടുക്കുന്ന പവിത്രതയും പരിശുദ്ധിയും ജീവിതത്തിലുടനീളം മുറുകെപ്പിടിക്കാൻ ഓരോ ഹാജിയും ശ്രദ്ധിക്കേണ്ടതുണ്ട്

പ്രമുഖ പണ്ഡിതനും മാവൂർ പാറമ്മൽ ഖത്വീബുമായ കെ മുഹമ്മദ് ബാഖവി ഹജജ് സന്ദേശം നൽകി

പ്രസിഡൻ്റ് എ എം അബൂബകർ ആദ്ധ്യക്ഷം വഹിച്ചു അബു മുണ്ടുപാറ,പി കെ അബ്ദുസ്സലാം,മുനീർ മുത്താലം,അബ്ദുൽഗഫൂർ സി കെ,പി വി ഹുസയ്ൻ,ഐ അബു,അസീസ് വരിക്കാലിൽ,കുഞ്ഞിരായിൻ മാസ്റ്റർ,അസയിൻ മാസ്റ്റർ,അസീസ് മുത്താലം,എ എം നജീബുദ്ദീൻ,വി അബ്ദുല്ലക്കുട്ടി,കുഞ്ഞിമുഹമ്മദ് പി ടി,അബ്ദുറസാഖ് കടവ്,മൂസ മുത്താലം,അലിമാസ്റ്റർ മുണ്ടുപാറ,റംല ഗഫൂർ,ഐ പി ഉമർ പ്രസംഗിച്ചു

ഫോട്ടോ :
മുക്കം മുനിസിപ്പൽ മുസ്‌ലിംലീഗ് സംഘടിപ്പിച്ച ഹജ്ജ് യാത്രയയപ്പ് സംഗമം മാവൂർ പാറമ്മൽ മഹല്ല് ഖത്വീബ് കെ മുഹമ്മദ് ബാഖവി ഉൽഘാടനം ചെയ്യുന്നു

See also  കേരളത്തിൽ റേഷൻ വിതരണം തടസ്സപ്പെട്ടു: കരാറുകാരുടെ അനിശ്ചിതകാല സമരം

Related Articles

Back to top button