Kerala

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാർ പൂഴ്ത്തിയ പേജുകൾ പുറത്തുവിടുന്നതിൽ തീരുമാനം ഇന്ന്

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാർ പൂഴ്ത്തിയ ഭാഗങ്ങൾ പുറത്തുവിടുന്നതിൽ തീരുമാനം ഇന്ന്. വിവരാവകാശ കമ്മീഷണറും കോടതിയും നിർദ്ദേശിച്ചിട്ടും സർക്കാർ പൂഴ്ത്തിയ ഭാഗങ്ങളാണ് പുറത്ത് വിടുക. വിവരാവകാശ കമ്മീഷണർ ഇക്കാര്യത്തിൽ ഇന്ന് അന്തിമ തീരുമാനമെടുക്കും. റിപ്പോർട്ടിലെ 49 മുതൽ 53 വരെയുള്ള പേജുകളാണ് പൂഴ്ത്തിയത്.

വിവരാകാശ നിയമപ്രകാരമാണ് സർക്കാർ വെട്ടിയ ഭാഗങ്ങൾ പുറത്തുവിടുക. ഏതൊക്കെ ഭാഗം പുറത്തു വിടണമെന്നതിലും ഇന്ന് അന്തിമ തീരുമാനമുണ്ടാകും. വിവരാവകാശ കമ്മീഷണർ തീരുമാനമെടുത്താൽ ഇന്ന് തന്നെ പൂഴ്ത്തിയ ഭാഗങ്ങൾ പുറത്തുവന്നേക്കും.

മാധ്യമ പ്രവർത്തകരുടെ രണ്ട് അപ്പീലുകളിൽ വിവരാവകാശ കമ്മിഷൻ ഇന്ന് എടുക്കാനിരിക്കുന്ന നിലപാട് അതീവ നിർണായകമാകും. നേരത്തെ അപേക്ഷ നൽകിയ മാധ്യമപ്രവർത്തകരോട് ഇന്ന് രാവിലെ 11 മണിയോടെ ഉത്തരവ് കൈപ്പറ്റാൻ വിവരാവകാശ കമ്മിഷൻ നിർദേശം നൽകിയിട്ടുണ്ട്.

The post ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാർ പൂഴ്ത്തിയ പേജുകൾ പുറത്തുവിടുന്നതിൽ തീരുമാനം ഇന്ന് appeared first on Metro Journal Online.

See also  ഓണാഘോഷത്തിന് അരുണിനെ ക്ഷണിച്ച് പ്രസാദ്; മദ്യലഹരിയില്‍ അരുംകൊല

Related Articles

Back to top button