Kerala

ജൂലൈ 8ന് സ്വകാര്യ ബസുകളുടെ പണിമുടക്ക്; 22 മുതൽ അനിശ്ചിതകാല സമരം

വിവിധ ആവശ്യങ്ങളുന്നയിച്ച് സംസ്ഥാനത്തെ സ്വകാര്യ ബസുകൾ ജൂലൈ 8ന് പണിമുടക്കും. വിദ്യാർഥികളുടെ യാത്രനിരക്ക് വർധന അടക്കം നടപ്പാക്കിയില്ലെങ്കിൽ ജൂലൈ 22 മുതൽ അനിശ്ചിതകാല സമരം തുടങ്ങുമെന്നും ബസുടമകളുടെ സംയുക്ത സമരസമിതി പ്രഖ്യാപിച്ചു.

140 കിലോമീറ്ററിലധികം വരുന്ന സ്വകാര്യ ബസുകളുടെ പെർമിറ്റുകൾ പുതുക്കി നൽകുക, വിദ്യാർഥികളുടെ യാത്രാനിരക്കിൽ കാലോചിതമായ വർധനവ് നടപ്പാക്കുക, കെഎസ്ആർടിസിയിൽ നടപ്പാക്കിയിരിക്കുന്ന തരത്തിൽ അർഹതപ്പെട്ട വിദ്യാർഥികൾക്ക് മാത്രം കൺസെഷൻ ലഭിക്കുന്ന തരത്തിൽ ആപ് മുഖേന കാർഡ് വിതരണം ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കുക തുടങ്ങിയവയാണ് ആവശ്യങ്ങൾ

ഇത് കൂടാതെ ബസുടമകളിൽ നിന്ന് അമിതമായ പിഴ ഈടാക്കുന്ന നടപടി അവസാനിപ്പിക്കു, ബസ് ജീവനക്കാർക്ക് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് വേണമെന്ന തീരുമാനം പിൻവലിക്കുക എന്നീ ആവശ്യങ്ങളും സംയുക്ത സമര സമിതി ഉന്നയിക്കുന്നു.

See also  കേരളത്തിൽ മെയ് 28-നും സർക്കാർ അവധി പ്രഖ്യാപിച്ചു; തുടർച്ചയായ രണ്ടുദിവസം അവധി

Related Articles

Back to top button