Local

കാട്ടുപന്നി ആക്രമണത്തിൽ പ്രതിഷേധ പ്രകടനം നടത്തി

തോട്ടുമുക്കം : കാട്ടുപന്നി ആക്രമണത്തിൽ പ്രതിഷേധിച്ചു തോട്ടുമുക്കം പള്ളിതാഴെ ടൗൺ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അങ്ങാടി ചുറ്റി പ്രതിഷേധ പ്രകടനം നടത്തി. കഴിഞ്ഞ ദിവസം പള്ളിതാഴെ നടുവത്താനി ക്രിസ്റ്റീന ടീച്ചർക്ക്‌ നേരെ കാട്ടുപന്നി ആക്രമം ഉണ്ടായിരുന്നു. ചടങ്ങിൽ ബൂത്ത്‌ പ്രസിഡന്റ് കെ ജി. ഷിജിമോന്റെ ആദ്യക്ഷതയിൽ കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്‌ വിനോദ് ചങ്ങളം തകിടിയിൽ മുഖ്യ പ്രഭാഷണം നടത്തി. അബ്ദു തീരുനിലത്ത്, കുര്യൻ മുണ്ടപ്ലാക്കൽ സംസാരിച്ചു. ശാലു കൊല്ലോലത്ത്, വൈ.പി അഷ്‌റഫ്‌, ജിജി തൈപറമ്പിൽ, രാജു മാസ്റ്റർ എളംതുരുത്തിയിൽ നേതൃത്വം നൽകി.

See also  ബിരിയാണി ചലഞ്ച് നടത്തി എൻ.എസ്.എസ് വിദ്യാർത്ഥികൾ

Related Articles

Back to top button