Local

പറവകൾക്ക് ദാഹനീരൊരുക്കി സ്റ്റുഡൻസ് പോലീസ് കേഡറ്റുകൾ

അരീക്കോട്: അരീക്കോട് ഗവൺമെൻ്റ് ഹൈസ്കൂളിലെ എസ്പിസി കേഡറ്റുകളുടെ ആഭിമുഖ്യത്തിൽ വിദ്യാലയത്തിലെ ജൈവ വൈവിധ്യ ഉദ്യാനത്തിൽ പറവകൾക്കായി കുടിനീരൊരുക്കി. സീനിയർ അസിസ്റ്റൻ്റ് ജയാനന്ദൻ പരിപാടി ഉദ്ഘാടനം ചെയ്തു. ബയോഡൈവേഴ്സിറ്റി ക്ലബ്ബ് കൺവീനർ ജോളി ജോസഫ് ആശംസകൾ നേർന്നു. സിപിഒമാരായ സഫിയ പി എ, ഡോ. മുബശ്ശിർ കെ.പി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. എക്സിക്യൂട്ടീവ് അംഗങ്ങളായ മറിയം, റൈഹാനത്ത് എന്നിവരും പരിപാടിയിൽ പങ്കെടുത്തു.

See also  റമദാനിൽ നേടിയ ആത്മവിശുദ്ധി നിലനിർത്തുക; വിസ്‌ഡം യൂത്ത് റമദാൻ വിജ്ഞാന വേദി

Related Articles

Back to top button