Kerala

കണ്ണൂർ വയലപ്രയിലെ യുവതിയുടെയും കുഞ്ഞിന്റെയും മരണം; ഭർത്താവിനും ഭർതൃമാതാവിനുമെതിരെ കേസെടുത്തു

കണ്ണൂർ വയലപ്രയിൽ യുവതിയും കുഞ്ഞും പുഴയിൽ ചാടി മരിച്ച സംഭവത്തിൽ ഭർത്താവിനും ഭർതൃമാതാവിനുമെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി. വയലപ്ര സ്വദേശി റീമ, മൂന്ന് വയസ്സുള്ള മകൻ എന്നിവരാണ് മരിച്ചത്. ഭർത്താവ് കമൽരാജ്, ഭർതൃമാതാവ് പ്രേമ എന്നിവർക്കെതിരെയാണ് കേസ്

ഇരുവരും ഒളിവിലാണെന്ന് പോലീസ് പറയുന്നു. ഭർതൃവീട്ടിലെ മാനസിക പീഡനമാണ് ആത്മഹത്യക്ക് പിന്നിലെന്നാണ് റീമയുടെ കുടുംബത്തിന്റെ പരാതി. കഴിഞ്ഞ ഞായറാഴ്ച പുലർച്ചെയാമ് റീമയും മകനും പുഴയിൽ ചാടിയത്.

റീമയുടെ മൃതദേഹം അന്ന് വൈകുന്നേരവും കുട്ടിയുടേത് രണ്ട് ദിവസത്തിന് ശേഷവും കണ്ടെത്തി. ദിവസങ്ങൾക്ക് മുമ്പാണ് റീമയുടെ ഭർത്താവ് വിദേശത്ത് നിന്നെത്തിയത്.

See also  കത്ത് ചോർച്ച വിവാദം: മുഹമ്മദ് ഷർഷാദിന് വക്കീൽ നോട്ടീസ് അയച്ച് എംവി ഗോവിന്ദൻ

Related Articles

Back to top button